കാര്‍ട്ടൂണ്‍ കഥാപാത്രമായി തിളങ്ങാന്‍ മോഹന്‍ലാല്‍

By Super

തന്റെ നീണ്ട സിനിമാജീവിതത്തിനിടെ വ്യത്യസ്‌തതയാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി അഭിനയസിദ്ധി തെളിയിച്ചിട്ടും മോഹന്‍ലാല്‍ സംതൃപ്തനല്ല.

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ലാലിനെ തേടി ഈയടുത്ത് എത്തിയത് ലാല്‍‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത അപ്രതീക്ഷിതമായ ഒരു കഥാപാത്രം തന്നെയാണ്‌. നിരവധി ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജീവനേകി ആരാധകരെ ആവോളം ചിരിപ്പിച്ച ലാലിനെ ഇനി കാര്‍ട്ടൂണ്‍ ചിത്രത്തിലെ നായകനായാവും പ്രേക്ഷകരുടെ മുന്നിലെത്തുക.

കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അവതരിപ്പിക്കാനായി ആനിമേഷന്‍ ഡയ്‌മെന്‍ഷന്‍സാണ്‌ മോഹന്‍ലാലിനെ സമീപിച്ചത്‌. ലാല്‍ അതിന്‌ സമ്മതം നല്‍കിയെന്നാണ്‌ വാര്‍ത്ത. കാര്‍ട്ടൂണ്‍ ചിത്രത്തിലെ രണ്ട്‌ നായകന്‍മാരില്‍ ഒരാളായാണ്‌ ലാല്‍ വെളളിത്തിരയില്‍ എത്തുക.

ബോളിവുഡിലെ ഒരു മുന്‍നിര നടനാണ്‌ രണ്ടാമത്തെ നായകനെന്നാണ്‌ സൂചന. തന്റെ കഥാപാത്രത്തിന്‌ ശബ്ദം നല്‍കുന്നതും ലാല്‍ തന്നെയാവും.

ഇതിന്‌ പുറമേ ലാല്‍ അഭിനയിച്ച നാടോടിക്കാറ്റ്‌, ദാസനും വിജയനും എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ആസ്‌പദമാക്കിയും കാര്‍ട്ടൂണ്‍ സിനിമകള്‍ നിര്‍മ്മിക്കാനും ഇവര്‍ക്ക്‌ പദ്ധതിയുളളതായി അറിയുന്നു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X