മമ്മൂട്ടി വീണ്ടും രുദ്രനാവുമ്പോള്‍
മമ്മൂട്ടി വീണ്ടും രൗദ്രഭാവമണിയുകയാണ്. അനീതിക്കെതിരെ രൗദ്രഭാവത്തോടെ പട വെട്ടുന്ന നായകന്റെ വേഷം ഒരു കാലത്ത് മമ്മൂട്ടിയുടെ പര്യായമായിരുന്നു. ഇന്നും രുദ്രഭാവങ്ങളില്‍ മമ്മൂട്ടിയെ സങ്കല്പിക്കാനാണ് ഒരു വിഭാഗം ആരാധകര്‍ക്കിഷ്ടം.
കിംഗിലും വല്യേട്ടനിലുമൊക്കെ രൗദ്രഭാവത്തിന്റെ മമ്മൂട്ടി സ്റ്റൈല്‍ പ്രേക്ഷകര്‍ കണ്ടാസ്വദിച്ചതാണ്. ആ ചിത്രങ്ങള്‍ വന്‍വിജയങ്ങളുമായി. മമ്മൂട്ടി വീണ്ടും അത്തരമൊരു വേഷം ചെയ്യുമ്പോള്‍ പ്രേക്ഷര്‍ അതെങ്ങനെയാവും സ്വീകരിക്കുക?
രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന രൗദ്രത്തിന്റെ ചിത്രീകരണമാരംഭിച്ചു. തിരക്കഥ രചിക്കുന്നതും രഞ്ജി പണിക്കര്‍ തന്നെയാണ്. ഭരത്ചന്ദ്രന്‍ ഐപിഎസിനു ശേഷം രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം.
മമ്മൂട്ടി എന്ന നടന്റെ അഭിനയരീതി പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന് ഏറ്റവും ഇണങ്ങുന്ന തരത്തിലുള്ള വേഷമാണ് രൗദ്രത്തിലേത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തന്റെ ഇമേജ് മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടി ഇപ്പേള്‍ അത്തരമൊരു വേഷം ചെയ്താല്‍ വിജയിക്കുമോ?


Click it and Unblock the Notifications