രൗദ്രമോ ഹാസ്യമോ വിജയഭാവം?
ഏറ്റവുമൊടുവിലായി മമ്മൂട്ടി രുദ്രഭാവമുള്ള വീരനായകന്റെ വേഷമണിഞ്ഞത് പ്രജാപതിയിലാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ആ ചിത്രം വന്‍പരാജയമായി.
രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി മമ്മൂട്ടി നായകനായ ഒടുവിലത്തെ ചിത്രം ദുബായ് ആണ്. നിര്‍മാതാവിന് വന്‍പരാജയം വരുത്തിവച്ച ചിത്രമായിരുന്ന ദുബായ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി മമ്മൂട്ടി കോമഡി പരിവേഷമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങള്‍ മാത്രമേ അദ്ദേഹത്തിന് സൂപ്പര്‍വിജയം സമ്മാനിച്ചിട്ടുള്ളൂ. മമ്മൂട്ടി പൊലീസ് വേഷമണിഞ്ഞ ബല്‍റാം വേഴ്സസ് താരാദാസും വീരനായക പരിവേഷമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പ്രജാപതിയും പരാജയപ്പെട്ടു.
രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന രൗദ്രത്തിലെ നായകവേഷം മമ്മൂട്ടിക്ക് വീണ്ടും പഴയ വീരനായക ഇമേജ് തിരിച്ചുനല്‍കുമോ? ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications