ബാലേട്ടന്‍ പോലൊരു ചിത്രം എങ്ങനെ ചെയ്യും?

By Super

നരസിംഹം ഹാങോവറില്‍ പെട്ട് അത്തരം വേഷങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ പ്രത്യേക താത്പര്യം കാട്ടിയിരുന്ന ഒരു സമയമുണ്ടായിരുന്നു. ആയിടയ്ക്കാണ് ബാലേട്ടന്റെ കഥ പറയായന്‍ തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് ലാലിനെ സമീപിച്ചത്. തന്റെ നരസിംഹം ഇമേജിനിടെ ബാലേട്ടന്‍ പോലൊരു ചിത്രം എങ്ങനെ ചെയ്യുമെന്നായിരുന്നത്രെ ഷാഹിദിനോടുള്ള മോഹന്‍ലാലിന്റെ ചോദ്യം. (പില്‍ക്കാലത്ത് ബാലേട്ടന്‍ എന്ന സിനിമ യാഥാര്‍ത്ഥ്യമായതിനു ശേഷം ഷാഹിദ് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിക്കാര്യം)

നരസിംഹം ഹാങോവറില്‍ അത്തരം വേഷങ്ങള്‍ പിന്നെയും ലാല്‍ ആവര്‍ത്തിച്ചു ചെയ്തു. നരസിംഹത്തിന്റെ തിരക്കഥാകൃത്ത് രഞ്ജിത്ത് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ രാവണപ്രഭുവിലും ലാലിന്റെ മീശ പിരിയന്‍ വേഷം ക്ലിക്ക് ചെയ്തു. നരസിംഹം പോലെ രാവണപ്രഭുവും സൂപ്പര്‍ഹിറ്റുകളുടെ നിരയില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് മീശ പിരിയന്‍ വേഷങ്ങളില്‍ ആവര്‍ത്തനത്തിന്റെ പകര്‍ന്നാട്ടം നടത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെടുന്നതാണ് കണ്ടത്.

പ്രജ, ഒന്നാമന്‍, താണ്ഡവം....പരാജയങ്ങളുടെ തുടര്‍ക്കഥ മലയാളത്തിലെ ഏറ്റവും വില കൂടിയ താരത്തിനെ വീണ്ടുവിചാരത്തിലെത്തിച്ചു. നരസിംഹം ഇമേജിന്റെ വലയത്തില്‍ കുടുങ്ങി അത്തരം സിനിമകള്‍ ചെയ്യുന്നത് തുടര്‍ന്നാല്‍ അത് തന്റെ കരിയറിന്റെ മുന്നോട്ടുപോക്കിനെ തന്നെയായിരിക്കും ബാധിക്കുന്നത്. ഏത് സൂപ്പര്‍താരമായാലും ആവര്‍ത്തനവിരസതയുടെ താണ്ഡവം തുടര്‍ന്നാല്‍ ജനപ്രിയത അലിഞ്ഞുതീരാന്‍ അധികം സമയമൊന്നും വേണ്ട.

അങ്ങനെയാണ് പിരിച്ചുവച്ച മീശ താഴ്ത്തിവച്ച്, അത് നന്നായി വെട്ടിയൊതുക്കി, കുടുംബസ്നേഹിയുടെ വേഷമാടാന്‍ ലാല്‍ തീരുമാനിച്ചത്. ഞാന്‍ എങ്ങനെയാണ് ഇത്തരമൊരു വേഷം ചെയ്യുക എന്ന് ചോദിച്ച ലാല്‍ തന്നെ ആ വേഷം വൃത്തിയായി തയ്ച്ചുണ്ടാക്കാന്‍ ടി.എ.ഷാഹിദിനും സംവിധായകന്‍ വി.എം.വിനുവിനും സമ്മതം നല്‍കി.

(മമ്മൂട്ടിയും ജയറാമുമൊക്കെ കുടുംബനാഥന്റെ വേഷങ്ങള്‍ പല വട്ടം ചെയ്യുകയും അവരുടെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ആ വേഷങ്ങള്‍ ചേര്‍ത്തുവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ലാല്‍ ബാലേട്ടനു മുമ്പ് അത്തരമൊരു വേഷം ചെയ്തിട്ടില്ലെന്ന് ഓര്‍ക്കുക. മറ്റ് സൂപ്പര്‍താരങ്ങളെ പോലെ ഫാമിലി ഡ്രാമകളുടെ നായകനായിരുന്നില്ല ലാല്‍)

നവാഗത തിരക്കഥാകൃത്തായ ഷാഹിദും വിനുവും അത്ര നന്നായൊന്നുമല്ല ആ വേഷമൊരുക്കിയതെങ്കിലും അഭിനയജീവിതത്തിന്റെ 25-ാം വര്‍ഷം ആഘോഷിക്കുന്ന ലാലേട്ടന്റെ ബാലേട്ടനെ പ്രേക്ഷകര്‍ സ്വീകരിച്ചു. രാവണപ്രഭുവിനു ശേഷം സൂപ്പര്‍ഹിറ്റുകളില്ലാത്ത രണ്ടു വര്‍ഷത്തെ ഇടവേളക്ക് വിരാമം കുറിച്ച് സീരിയലുകളെ വെല്ലുന്ന ഫാമിലി ഡ്രാമയായ ബാലേട്ടന്‍ സൂപ്പര്‍ഹിറ്റായി.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X