കാല്‍ മടക്കിയടിക്കുന്നത് ഒരു രസം തന്നെയല്ലേ...

By Super

ബാലേട്ടന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം ഒരു വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ആ സമയത്ത് ഒരു അഭിമുഖത്തില്‍ ഇനി മീശ പിരിയന്‍ വേഷം ചെയ്യില്ലേയെന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു: മുണ്ടു മടക്കി കുത്തി കാല്‍ മടക്കിയടിക്കുന്നത് ഒരു രസം തന്നെയല്ലേ...

മീശ പിരിയന്‍ വേഷങ്ങള്‍ ചെയ്യാനുള്ള തന്റെ പ്രത്യേക താത്പര്യം അവസാനിച്ചിട്ടില്ലെന്ന് അര്‍ത്ഥം. ബാലേട്ടനെ അനുകരിച്ച് പടച്ചുണ്ടാക്കിയ ഹരിഹരന്‍പിള്ള ഹാപ്പിയാണ് പോലുള്ള മൂന്നാം കിട ചിത്രങ്ങളില്‍ നായകനായി കൈ പൊള്ളിയപ്പോള്‍ ലാല്‍ താഴ്ത്തിവച്ച മീശ വീണ്ടും പിരിച്ചു മുകളിലോട്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. ഷാജി കൈലാസുമായി വീണ്ടും ഒന്നിച്ചു. ബാലേട്ടന് തിരക്കഥയെഴുതിയ ടി.എ.ഷാഹിദ് ലാലിന് മീശ പിരിച്ചു മുകളിലേക്ക് വയ്ക്കാന്‍ പാകത്തില്‍ ഒരു തിരക്കഥ തട്ടികൂട്ടിയെടുത്തു. അങ്ങനെ നരസിഹ താണ്ഡവങ്ങള്‍ക്കു ശേഷം നാട്ടുരാജാവ് ജനിച്ചു.

നരസിംഹവും രാവണപ്രഭുവും പോലൊരു സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ സ്വപ്നം കണ്ടെങ്കിലും നാട്ടുരാജാവ് ബോക്സോഫീസില്‍ മൂക്കും കുത്തി വീണു. ബാലേട്ടനു ശേഷം ഒരു സൂപ്പര്‍ഹിറ്റിനായി ലാലിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഉദയനാണ് താരം എന്ന റോഷന്‍ ആന്‍ഡ്രൂസ്-ശ്രീനിവാസന്‍ ചിത്രമാണ് പിന്നീട് ലാലിനൊരു സൂപ്പര്‍ഹിറ്റ് സമ്മാനിച്ചത്.

മുണ്ടു മടക്കുക്കുത്തിയടിക്കുന്നതിലെ രസം ആസ്വദിക്കുക എന്ന കലാപരിപാടി ലാല്‍ പിന്നീടും ആവര്‍ത്തിച്ചു. ജോഷി ഒരുക്കിയ നരന്‍ എന്ന ചിത്രത്തില്‍ മീശ പിരിച്ച മോഹന്‍ലാലിനെ വീണ്ടും പ്രേക്ഷകര്‍ക്ക് കാണാനായി. എന്നാല്‍ ലാലിന്റെ പതിവ് മീശ പിരിയന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തനായിരുന്നു വേലായുധന്‍ എന്ന നരന്‍. നാട്ടിന്‍പുറങ്ങളില്‍ പ്രചരിക്കുന്ന വീരനായക കഥകളിലെ നായകവേഷങ്ങളോട് സാദൃശ്യമുണ്ടായിരുന്നു വേലായുധന്. നരന്‍ വന്‍വിജയമായി.

More from Filmibeat

Read more about: mohanlal alibhai shaji kailas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X