ഇനി ലാലിനെ നായകനാക്കില്ല
നരസിഹം വന്‍വിജയം നേടിയപ്പോള്‍ ഷാജി കൈലാസ് പറഞ്ഞു: ഇനി മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യില്ല. ആ പ്രസ്താവനക്ക് ഷാജി കൈലാസ് ഒരു വിശദീകരണം കൂടി നല്‍കി- നരസിംഹം പോലെ അതിശക്തമായ ഒരു കഥാപാത്രം ലാലിന് നല്‍കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഇനി മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യൂ.
പറഞ്ഞതൊക്കെയും ഷാജി കൈലാസ് പിന്നീട് വിഴുങ്ങി. മോഹന്‍ലാല്‍ പിന്നീടും ഷാജി കൈലാസ് ചിത്രങ്ങളില്‍ അഭിനയിച്ചു. നരസിംഹത്തിലെ കഥാപാത്രത്തേക്കള്‍ അതിശക്തന്‍മാരാണോ താണ്ഡവത്തിലെയും നാട്ടുരാജാവിലെയും നായകന്‍മാര്‍ എന്നൊന്നും ചോദിക്കരുത്. ലാലിന്റെ ഡേറ്റുണ്ട്, സിനിമ നിര്‍മിക്കാനും സംവിധായകന് സാമാന്യം നല്ല തുക പ്രതിഫലം നല്‍കാനും ഒരു നിര്‍മാതാവുമുണ്ട്. അപ്പോള്‍ പിന്നെ ആറാം തമ്പുരാനില്‍ തുടങ്ങിയ ഈ കലാപരിപാടി ആവര്‍ത്തിക്കുക തന്നെ.
ബാബാ കല്യാണി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൊണ്ട് ഷാജി കൈലാസ് മീശ പിരിപ്പിച്ചില്ല. ബാബാ കല്യാണിക്കു മുമ്പ് ഷാജി കൈലാസ് പ്ലാന്‍ ചെയ്തിരുന്നത് അലിഭായി എന്ന ചിത്രമായിരുന്നു.
ബാബാ കല്യാണി പുറത്തിറങ്ങിയപ്പോള്‍ ഷാജി കൈലാസ് പറഞ്ഞത് ഇനി അലിഭായി എന്ന ചിത്രം താന്‍ സംവിധാനം ചെയ്യില്ലെന്നാണ്. അലിഭായി ചെയ്താല്‍ താന്‍ മോഹന്‍ലാലിനെ കൊണ്ട് വീണ്ടും മീശ പിരിപ്പിച്ചെന്നും മുണ്ടു മടക്കിക്കുത്തി അടിപ്പിച്ചെന്നും ലാലിനെ വീരനായകനാക്കിയെന്നുമൊക്കെ വിമര്‍ശനം നേരിടേണ്ടി വരും, അതിനാല്‍ അലിഭായി ചെയ്യാന്‍ എന്നെ കിട്ടില്ലെന്നായിരുന്നു ഷാജി കൈലാസിന്റെ ഗീര്‍വാണം.
പറഞ്ഞതൊക്കെ വീണ്ടും വിഴുങ്ങാന്‍ ഷാജിക്ക് മടിയുണ്ടായില്ല. അലിഭായി ഈ വര്‍ഷത്തെ ലാലിന്റെ ഓണച്ചിത്രമായി ആഗസ്ത് 15ന് പുറത്തിറങ്ങി.


Click it and Unblock the Notifications