പൃഥ്വി ഇനിയും മീരയോടൊപ്പം അഭിനയിക്കും

By Staff

സിനിമക്കാരെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും സിനിമാക്കഥയോളം നാടകീയത നിറഞ്ഞതാണ്. പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും കുറിച്ച് പരന്ന വാര്‍ത്തകള്‍ തന്നെ നോക്കുക.

ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നെന്നും സിനിമാ പ്രസിദ്ധീകരണങ്ങളില്‍ ചൂടോടെ വാര്‍ത്തകള്‍ നിരന്നിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന രാത്രിമഴ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കാനെത്തിയത് നായിക മീരാ ജാസ്മിന്‍ ആണെന്നതുകൊണ്ടു മാത്രമാണെന്നായിരുന്നു തുടര്‍വാര്‍ത്ത. പിന്നീട് പൃഥ്വിരാജ് ആ ചിത്രത്തില്‍ നിന്നും പിന്മാറിയതിനെ കുറിച്ചും കഥകളുണ്ടായി. പ്രണയം തകര്‍ന്നതോടെ മീരയോടും രാത്രിമഴയോടും പൃഥ്വിരാജ് ഒരു പോലെ വിട പറഞ്ഞുവെന്നും അതു കാരണമാണ് പുതിയ നായകനെ ചിത്രത്തിലേക്ക് കൊണ്ടുവരേണ്ടിവന്നുവെന്നുമായി കഥകള്‍.

ഈ കഥകളുടെ നിജസ്ഥിതിയെന്തായാലും പൃഥ്വിരാജും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുകയാണ്. എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബോസ് എന്ന ചിത്രത്തിലാണ് ഇരുവരും നായികാനായകന്‍മാരാവുന്നത്.

പൃഥ്വിരാജിനെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ബോസ്. സ്വപ്നക്കൂട്, ചക്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പൃഥ്വിരാജു മീരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജഗതി ശ്രീകുമാര്‍, സായികുമാര്‍, പ്രകാശ് രാജ്, ലാലു അലക്സ്, ബാബുരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് എ.കെ.സാജനാണ്. സംഗീതം അലക്സ് പോള്. ഛായാഗ്രഹണം ശ്യാം. മാളവിക പ്രൊ‍ഡക്ഷന്‍സിന്റെ ബാനറില്‍ ചന്ദ്രകുമാര്‍ ചിത്രം നിര്‍മിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X