അലിഭായിയുടെ വീഴ്ച
തിരുവോണനാളിലോ അതിന് മുമ്പോ ആയാണ് ഓണച്ചിത്രങ്ങള്‍ റിലീസ് ചെയ്യാറുളളത്. തിരുവോണത്തിന് മുമ്പ് തിയേറ്ററിലെത്തിയാലും ഓണനാളുകള്‍ക്കു ശേഷമാണ് ഓണച്ചിത്രങ്ങളുടെ ബോക്സാഫീസ് പ്രകടനം വിലയിരുത്തപ്പെടുന്നത്.
ഓണത്തിന് മുമ്പ് തിയേറ്ററുകളിലേക്ക് ആളുകളെത്തുന്നത് കുറയുമെന്നാണ് പൊതുവെ സിനിമാരംഗത്തുള്ളവരുടെ വിലയിരുത്തല്‍. ഓണഷോപ്പിംഗിന്റെയും മറ്റും തിരക്കുകള്‍ക്കിടയില്‍ സിനിമ കാണുന്നതിന് സമയം കിട്ടില്ലെന്നതു തന്നെ കാരണം. അതുകൊണ്ടു തന്നെ ഓണനാളുകള്‍ക്കു ശേഷമുള്ള ദിവസങ്ങളെയാണ് ഓണച്ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ ഉറ്റുനോക്കുന്നത്.
ഇത്തവണ ഓണച്ചിത്രമായ അലിഭായി ആഗസ്ത് 15ന് തന്നെ തിയേറ്ററുകളിലെത്തി. പൂരാടനാളിലാണ് സുരേഷ് ഗോപി ചിത്രം കിച്ചാമണി എംബിഎ തിയേറ്ററുകളിലെത്തിയത്. ഉത്രാടനാളില്‍ മമ്മൂട്ടിയുടെ ഒരേ കടല്‍ റിലീസ് ചെയ്തു.
ഓണത്തിന് രണ്ടാഴ്ച മുമ്പേ തിയേറ്ററിലെത്തിയ അലിഭായി ആദ്യനാളുകളിലെ തിരക്ക് നിലനിര്‍ത്താനാവാതെ പരാജയങ്ങളുടെ പട്ടികയിലേക്ക് നീങ്ങുകയാണ്. തിരുവോണമെത്തുന്നതിനു മുമ്പേ ഈ പടം കാണാന്‍ കൊള്ളില്ലെന്ന് പ്രേക്ഷകര്‍ വിധിയെഴുതി.


Click it and Unblock the Notifications