ലാല്‍ കടല്‍ താണ്ടുമോ?

By Super

അലിഭായി പരാജയപ്പെട്ടെങ്കിലും മോഹന്‍ലാല്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. മമ്മൂട്ടിയുടെ ഒരേ കടല്‍ തിയേറ്ററുകളിലെത്തിയെങ്കിലും സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ശ്യാമപ്രസാദിന്റെ ഈ ചിത്രം ബോക്സോഫീസില്‍ വലിയ ചലനമുണ്ടാക്കാനിടയില്ലെന്നാണ് സിനിമാരംഗത്തുള്ളവരുടെ വിലയിരുത്തല്‍.

സുരേഷ് ഗോപിയുടെ കിച്ചാമണി എംബിഎ ഒരു വാണിജ്യ മസാലയാണെങ്കിലും നവാഗതരായ സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിന് എത്രത്തോളം പ്രേക്ഷകരെ ആകര്‍ഷിക്കാനാവുമെന്നത് ഇനിയുള്ള ദിവസങ്ങളിലറിയാം. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ പോലെ സിനിമയിലെ തന്റെ സാന്നിധ്യം കൊണ്ടു മാത്രം ബോക്സോഫീസില്‍ ചലനമുണ്ടാക്കാന്‍ കഴിവുള്ള നടനല്ല സുരേഷ് ഗോപിയെന്നതു കൊണ്ടുതന്നെ തിരക്കഥയിലെയോ സംവിധാനത്തിലെയോ പോരായ്മകള്‍ സിനിമയുടെ വിധി തന്നെ നിര്‍ണയിക്കും.

അലിഭായി പരാജയപ്പെട്ടെങ്കിലും മോഹന്‍ലാല്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഓണനാളുകള്‍ക്കു ശേഷമുള്ള യഥാര്‍ത്ഥ സീസണ്‍ മുതലെടുക്കാന്‍ മോഹന്‍ലാലിന്റെ ഒരു ചിത്രം കൂടി ഈയാഴ്ച റിലീസ് ചെയ്യുകയാണ്. കിച്ചാമണിക്കും ഒരേ കടലിനും ഓണം വിന്നറാവാനുള്ള സാധ്യതകള്‍ ഏറെയില്ലെന്നതുകൊണ്ടു തന്നെ ഓണത്തിനു ശേഷമുള്ള വാരാന്ത്യത്തിലെത്തുന്ന തന്റെ ചിത്രത്തില്‍ ലാലിന് പ്രതീക്ഷകളേറെയുണ്ട്.

Read more about: mohanlal onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X