മോഹന്‍ലാലിന്റെ ഫ്ലാഷ്
നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും സിബി മലയിലും ഒന്നിക്കുന്ന ചിത്രം ഉടന്‍ ആരംഭിക്കുന്നു. കോളജ് കുമാരനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് ഫ്ലാഷ് എന്നാണ്.
സിബി മലയിലും മോഹന്‍ലാലും ഒടുവിലായി ഒരുമിച്ച ചിത്രം ദേവദൂതനാണ്. കുടുംബ, വ്യക്തിബന്ധങ്ങളുടെ സൂക്ഷ്മമായ ഇഴകള്‍ കാട്ടിത്തരുന്ന ചിത്രങ്ങളാണ് മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ മുന്‍കാലത്ത് ഒരുക്കിയിരുന്നതെങ്കില്‍ ഉസ്താദിലും ദേവദൂതനിലും സിബിക്ക് പാളി. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ തന്റെ പഴയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ശൈലിയിലേക്കാണ് സിബി തിരിച്ചുപോവുന്നത്.
ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. ചിത്രത്തിന് തിരക്കഥ രചിക്കുന്നത് എസ്. ഭാസുരചന്ദ്രനാണ്. മുരളി, ജഗതി ശ്രീകുമാര്‍, സായികുമാര്‍, സിദ്ദിഖ്, ഇന്ദ്രജിത്ത്, സലിംകുമാര്‍, ജഗദീഷ്, മണിക്കുട്ടന്‍, പി.ശ്രീകുമാര്‍, ബിജുകുട്ടന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ഛായാഗ്രഹണം എസ്.കുമാര്‍. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപീസുന്ദര്‍ സംഗീതം നിര്‍വഹിക്കുന്നു. ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടം.


Click it and Unblock the Notifications