നമിതയെ ആള്‍ക്കൂട്ടം പീഡിപ്പിച്ചു!
ആരാധകരേറുന്തോറും അവര്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ നടിമാര്‍ കൂടുതല്‍ കൂടുതല്‍ പേടിക്കണം. തങ്ങളുടെ ആരാധ്യതാരം വെള്ളിത്തിരയില്‍ നിന്നിറങ്ങി കണ്‍മുമ്പില്‍ വന്നു നില്‍ക്കുമ്പോള്‍ അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് പറയാനാവില്ല. വെള്ളിത്തിരയിലെ സൗന്ദര്യധാമം മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ തൊടാനും തലോടാനും അതിനപ്പുറമൊക്കെ ചെയ്യാനും ആരാധകര്ക്ക് തോന്നും.
ബിപാഷ ബസു, സിമ്രാന്‍, ജ്യോതിക തുടങ്ങിയ വെള്ളിത്തിരയില്‍ തിളങ്ങും താരങ്ങള്‍ക്കൊക്കെ ആരാധകരുടെ ഇത്തരം സ്നേഹപ്രകടനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഈയിടെ തമിഴിലെ ഗ്ലാമര്‍ താരം നമിതക്കും ആരാധകരുടെ സ്നേഹപ്രകടനങ്ങള്‍ മതിയാവോളം ലഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച ഒരു വസ്ത്രക്കടയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് നമിതക്ക് ഈ അനുഭവമുണ്ടായത്. വെള്ളിത്തിരയില്‍ തങ്ങളുടെ സിരകളിലെ ചോരയോട്ടം കൂട്ടും തരത്തില‍് മേനിയഴക് കാട്ടി ലീലകളാടുന്ന താരം കണ്‍മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകവൃന്ദമിളകി. താരത്തോട് സ്നേഹം പ്രകടിപ്പിക്കാന്‍ അവര്‍ മത്സരിച്ചപ്പോള്‍ സഹായത്തിനായി നമിതക്ക് കരഞ്ഞു നിലവിളിക്കേണ്ടിവന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വേണ്ടത്ര ഒരുക്കങ്ങള്‍ ഒരുക്കിയിരുന്നില്ല. ഒടുവില്‍ നടിയെ ആരാധകരുടെ കൂട്ടത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പൊലീസിനെ വിളിക്കേണ്ടിവന്നു. പൊലീസെത്തി ആരാധകരെ ലാത്തിച്ചാര്‍ജ് ചെയ്ത് ഓടിക്കുന്നതു വരെ നമിതക്കു നേരെ അവരുടെ സ്നേഹപ്രകടനങ്ങള്‍ തുടര്‍ന്നു.
ഹോട്ടലില്‍ പോയി കുറെ നേരെ വിശ്രമിച്ചതിനു ശേഷമാണ് പിന്നീട് നമിത ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ വീണ്ടുമെത്തിയത്.


Click it and Unblock the Notifications