മമ്മൂട്ടിയുടെ നായികയായി ഗോപിക വീണ്ടുമെത്തുന്നു
ഗോപികയും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നു. മായാവിയിലായിരുന്നു ഇരുവരും ഇതിന് മുമ്പ് നായികാനായകന്‍മാരായി അഭിനയിച്ചത്.
ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത് ബോളിവുഡ് ഗായകനായ ലക്കി അലിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജി.വി പ്രകാശാണ് സംഗീത സംവിധായകന്‍. ചിത്രത്തെ കുറിച്ചുളള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലയാളത്തില്‍ ഒരു പിടി ചിത്രങ്ങളുമായി തിളങ്ങുന്ന ഗോപിക തമിഴിലും നല്ല പ്രകടനമാണ് കാഴ്‌ചവെയ്‌ക്കുന്നത്. സുന്ദര്‍ സി. യ്‌ക്കൊപ്പമുളള വീരപ്പു കോളിവുഡില്‍ ഗോപികയുടെ ഭാവി മാറ്റിമറിയ്‌ക്കുമെന്നാണ് വാര്‍ത്ത.
കാര്യങ്ങള്‍ ശരിയായ ദിശയിലാണ് പോവുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഗോപിക പറഞ്ഞു. കഴിവിന്റെ പരമാവധി കാഴ്‌ചവെയ്‌ക്കാനാണ് ശ്രമം. നല്ലൊരു നടിയായി അറിയപ്പെടുകയെന്നതാണ് ലക്ഷ്യം- ഗോപിക വ്യക്തമാക്കി.


Click it and Unblock the Notifications