നയന്‍സ്‌ നന്നാവാന്‍ തീരുമാനിച്ചു?

By Super

നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ ഉര്‍വ്വശി ഹിറ്റായതോടെ വെളളിത്തിരയില്‍ നയന്‍സിന്റെ സെക്‌സ്‌ അപ്പീല്‍ ഒരിക്കല്‍ കൂടി ചര്‍ച്ചാവിഷയമായി. എന്നാല്‍ ജനശ്രദ്ധ പിടിച്ചുപറ്റാനായി ഏതറ്റവും വരെ പോവാന്‍ തയ്യാറാവില്ലെന്നാണ്‌ നയന്‍സിന്റെ പുതിയ പ്രഖ്യാപനം.

തനിക്കും മൂല്യങ്ങളുടെ വിലയറിയാമെന്നും എവിടെയാണ്‌ അതിര്‍വരമ്പ്‌ കല്‍പ്പിക്കേണ്ടതെന്നതിനെ കുറിച്ച്‌ ബോധ്യമുണ്ടെന്നുമാണ് നയന്‍സിന്‍റെ പ്രഖ്യാപനം. എന്നാല്‍ വിവിധ സിനിമാ വെബ്‌സൈറ്റുകളിലുളള നയന്‍സിന്റെ ചിത്രങ്ങള്‍ക്ക്‌ തെളിയിക്കുന്നത്‌ മറിച്ചാണ്‌. വെളളിത്തിരയില്‍ ഒരു ഗ്ലാമര്‍ നടിയുടെ ഇമേജാണ്‌ നയന്‍സ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

നല്ലൊരു മുഖവും ശരീരവടിവുമുണ്ടെങ്കില്‍ പ്രശസ്‌തി നേടാന്‍ കഴിയുന്ന മേഖലയാണ്‌ മോഡലിങ്‌ എന്നാണ്‌ നയന്‍സിന്റെ അഭിപ്രായം. എന്നാല്‍ സിനിമാരംഗം അങ്ങനെയല്ല. അവിടെ അഭിനയത്തിനാണ്‌ കൂടുതല്‍ പ്രാധാന്യം. അതിനാല്‍ ഒരു ഗ്ലാമര്‍ ക്യൂന്‍ എന്നത്‌ പകരം നല്ലൊരു നടിയായി ഓര്‍മ്മിക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ നയന്‍സ്‌ പറയുന്നു.

ഈ ബോധ്യം ഇപ്പോഴെങ്കിലും ഉണ്ടായതിനാല്‍ ഇനി നയന്‍സിന്റെ നീക്കങ്ങള്‍ എങ്ങനെയാവുമോ എന്തോ ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X