പ്രതിഫലം 6 ലക്ഷം, നഷ്ടപരിഹാരം 20 കോടി

By Super

താനറിയാതെ തന്‍റെ കഥാപാത്രത്തെ എയ്ഡസ് രോഗിയായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി സിമ്രാന്‍ ഹാര്‍‍ട്ട് ബീറ്റ്സ് സിനിമയുടെ നിര്‍മ്മതാവ്‌ ജോളി ജോസഫിനും സംവിധായകന്‍ വിനു ആനന്ദിനും എതിരെ 20 കോടി രൂപയുടെ നഷ്ടപരിഹാരതുക ആവശ്യപ്പെട്ട്‌ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

നായികാ കഥാപാത്രമായ സിമ്രാന്‍ എച്ച്‌ഐവി പോസിറ്റീവായി മരിക്കുന്നതാണ്‌ ക്ലൈമാക്സ് രംഗം. ഇത് തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സിനിമ കണ്ട സുഹൃത്തുകളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നുമാണ് സിമ്രാന്‍റെ പരാതി.

മലയാളത്തിലൂടെ തെന്നിന്ത്യയിലേയ്ക്ക് ചുവടുറപ്പിച്ച സിമ്രാന്‍ വിവാഹ ശേഷമുള്ള മടങ്ങിവരവും മലയാളത്തിലൂടെയാകട്ടെ എന്ന്‌ നിശ്ചയിക്കുകയായിരുന്നു. വിനു ആനന്ദ്‌ സംവിധാനം ചെയ്ത 'ഹാര്‍ട്ട്‌ബീറ്റ്സ്‌" സിമ്രാന്‍റെ മടങ്ങിവരവ്‌ ചിത്രമെന്ന ലേബലോടെയാണ്‌ തിയേറ്ററിലെത്തിയത്‌.

സിമ്രാന്‍റെ നായകനായി ഇന്ദ്രജിത്തിനെ പ്രേക്ഷന് പിടിച്ചില്ലെന്ന് തോന്നുന്നു. എന്തായാലും ചിത്രം എട്ടുനിലയില്‍ പൊട്ടി. സിനിമയുടെ ഒടുവില്‍ സിമ്രാന്‍ എയ്ഡ്സ്‌ ബാധിതയായി മരിക്കുകയാണ്‌. സിനിമയുമായി സഹകരിക്കാനാകാതെ താന്‍ സെറ്റില്‍ നിന്ന്‌ മടങ്ങുകയായിരുന്നു എന്നും അതിന്‍റെ പ്രതികാരം തീര്‍ക്കാനാണ്‌ നായികക്ക്‌ എയ്ഡസ്‌ രോഗം കല്‍പിച്ചു നല്‍കിയത്‌ എന്നുമാണ്‌ നടിയുടെ പരാതി.

എന്തായാലുടെ നഷ്ടപരിഹാരമായി 20 കോടിയാണ്‌ നടി ആവശ്യപ്പെട്ടിരിക്കുന്നത്‌. ആദ്യം രണ്ട്‌ കോടി നഷ്ടപരിഹാരം ആവശ്യപ്പെടാനായിരുന്നു നടിയുടെ നീക്കമത്രേ, പിന്നീട്‌ ലഭിച്ച നിയമോപദേശ പ്രകാരമാണ്‌ നഷ്ടപരിഹാരം 20 കോടിയാക്കി ഉയര്‍ത്തിയത്‌. സിനിമയുടെ ബഡ്ജറ്റ്‌ ഒരു കോടിമാത്രമായിരുന്നു. നടിയുടെ പ്രതിഫലമാകട്ടെ ആറുലക്ഷത്തിന്‌ താഴെയും.

അതേസമയം എഴുപതോളം സിനിമകളില്‍ അഭിനയിച്ച പരിചയസമ്പത്തുള്ള സിമ്രാന്‍ ഇത്ര വിലകുറഞ്ഞ ആരോപണവുമായി രംഗത്തു വന്നത്‌ തന്നെ ഞെട്ടിച്ചുവെന്നു സംവിധായകന്‍ വിനു ആനന്ദ്‌ പറഞ്ഞു. ചിത്രീകരണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും സിമ്രാനുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

മോര്‍ച്ചറി രംഗം വരെ ഷൂട്ടു ചെയ്‌തതാണ്‌. ഒരാള്‍ എച്ച്‌ഐവി ബാധിച്ചു മരിക്കുന്നത്‌ എങ്ങനെ അപകീര്‍ത്തികരമാകുമെന്നു തനിക്കു മനസ്സിലാകുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു. മുംബൈ കോടതിയിലാണ്‌ കേസ്‌ ഫയല്‍ ചെയ്‌തിരിക്കുന്നത്‌.

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X