മീര വീണ്ടും ദിലീപിനൊപ്പം

കാവ്യാ മാധവനായിരുന്നു നേരത്തെ ദിലീപിന്റെ ഇഷ്ടനായിക. ഇന്‍സ്പെക്ടര്‍ ഗരുഡ് വരെ ഒരു ഡസനിലേറെ ചിത്രങ്ങളില്‍ ഇരുവരും നായികാനായകന്‍മാരായി. ഇപ്പോള്‍ ദിലീപിന്റെ പുതിയ ചിത്രങ്ങളിലൊന്നും കാവ്യയെ നായികയാക്കിയിട്ടില്ല. ചിത്രീകരണം നടക്കാനാരിക്കുന്ന ചിത്രങ്ങളിലും ദിലീപ് കാവ്യയുടെ നായികയല്ല.
കാവ്യക്ക് പകരം ദിലീപ് മീരാ ജാസ്മിനെയാണ് ഇപ്പോള്‍ ഇഷ്ടനായികയായി പ്രതിഷ്ഠിച്ചിരിക്കുന്നത്. വിനോദയാത്രയിലാണ് ഈ ജോഡി വീണ്ടും ഒന്നിച്ചത്.
മീരാ ജാസ്മിന്റെ ആദ്യചിത്രമായ സൂത്രധാരനില്‍ ദിലീപായിരുന്നു നായകന‍്. പിന്നീട് ഗ്രാമഫോണിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. രണ്ടു ചിത്രങ്ങളും വിജയിക്കാതെ പോയതോടെ ഇരുവരും പിന്നീട് ഒന്നിച്ചത് ഒരു ഇടവേളക്കു ശേഷമാണ്.
വിനോദയാത്രയില്‍ ദിലീപിന്റെ നായികയായി സത്യന്‍ അന്തിക്കാട് മീരയെ കൊണ്ടുവന്നു. സത്യന‍് അന്തിക്കാടിന്റെ ഇഷ്ടനായികയാണല്ലോ മീര. അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ ചിത്രങ്ങളിലെ നായിക തന്നെ വിനോദയാത്രയിലും നായികയായി.
വിനോദയാത്ര ഒരു ഇടവേളക്കു ശേഷം ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായതോടെ സത്യന്‍ അന്തിക്കാടിന്റെ ഇഷ്ടനായിക ദിലീപിന്റെയും ഇഷ്ടനായികയായി. ബ്ലെസ്സിയുടെ കല്‍ക്കത്താന്യൂസിലും ദിലീപിന് നായിക മീര തന്നെ.
ഇപ്പോള്‍ തുടര്‍ച്ചയായി മൂന്നാമത്തെ ചിത്രത്തിലും ദിലീപ് മീരയെ നായികയാക്കുകയാണ്. ദിലീപ് വേഷമിടുന്ന ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മുല്ല എന്ന ചിത്രത്തില്‍ മീരയാണ് നായിക. ലാല്‍ ജോസിന്റെ ചിത്രത്തില്‍ മീര നായികയാവുന്നത് ആദ്യമായാണ്. എസ്. സിന്ധുരാജാണ് തിരക്കഥ രചിക്കുന്നത്.


Click it and Unblock the Notifications