ഓണത്തിന് അവരെത്തിയില്ല
ഓണവും വിഷുവും പോലുള്ള ഉത്സവസീസണുകളില്‍ റിലീസ് ചെയ്യുന്നുവെന്ന പ്രഖ്യാപനം പല ചിത്രങ്ങളുടെയും കാര്യത്തില്‍ നടക്കാതെ പോവാറുണ്ട്. സൂപ്പര്‍താര ചിത്രങ്ങളുടെ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന സീസണുകളില്‍ പല ചിത്രങ്ങള്‍ക്കും തിയേറ്ററുകള്‍ കിട്ടാതെ വരുമ്പോള്‍ ആ പ്രഖ്യാപനങ്ങള്‍ വൃഥാവിലാവും.
ഇത്തവണ ആദ്യമായി സുരേഷ് ഗോപിയുടെ രണ്ട് ചിത്രങ്ങള്‍ ഓണത്തിന് റിലീസ് ചെയ്യുന്നുവെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കിച്ചാമണി എംബിഎയും ബ്ലാക്ക് ക്യാറ്റും സുരേഷ് ഗോപിയുടെ ഓണച്ചിത്രങ്ങളായി തിയേറ്ററുകളിലുണ്ടാവുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതിലൊരു ചിത്രമേ റിലീസ് ചെയ്തുള്ളൂ. കിച്ചാമണി എംബിഎ ഓണച്ചിത്രമായി റിലീസ് ചെയ്തു. ബ്ലാക്ക് ക്യാറ്റ് ഇനിയും തിയേറ്ററുകളിലെത്തിയില്ല.
വിനയന്‍ സംവിധാനം ചെയ്ത ബ്ലാക്ക് ക്യാറ്റ് മാസങ്ങളായി പെട്ടിയിലിരിക്കുന്ന ചിത്രമാണ്. അതേ സമയം ഈയിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ കിച്ചാമണി എംബിഎ ഓണച്ചിത്രമായി റിലീസ് ചെയ്തു.
കലാഭവന്‍ മണിയുടെ ഇന്ദ്രജിത്ത് ആണ് ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടും തിയേറ്ററുകളിലെത്താതെ പോയ മറ്റൊരു ചിത്രം. ചിത്രീകരണാനന്തര ജോലികള്‍ പൂര്‍ത്തിയായതിനു ശേഷം ഒരു വര്‍ഷമായി പെട്ടിയിലിരിക്കുന്ന ചിത്രമാണ് ഇന്ദ്രജിത്ത്.


Click it and Unblock the Notifications