രൗദ്രം ശൗര്യമായി
മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരില്‍ മാറ്റം. ശൗര്യം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. നേരത്തെ രൗദ്രം എന്ന പേരായിരുന്നു അനൗണ്‍സ് ചെയ്തിരുന്നത്.
മമ്മൂട്ടിയെ നായകനാക്കി രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശൗര്യം. സംവിധായകന്റെ കുപ്പായമണിഞ്ഞതിനു ശേഷം രഞ്ജി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ദി കിംഗ്, ദുബായ് എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് രഞ്ജി പണിക്കര്‍ തിരക്കഥയൊരുക്കിയിട്ടുണ്ട്.
ദുബായ്, പ്രജ എന്നീ സൂപ്പര്‍താര ചിത്രങ്ങളുടെ പരാജയത്തെ തുടര്‍ന്ന് കരിയറില്‍ പ്രതിസന്ധി നേരിട്ട തിരക്കഥാകൃത്തായ രഞ്ജി പണിക്കര്‍ ഭരത്ചന്ദ്രന്‍ ഐപിഎസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഒരു തിരിച്ചുവരവാണ് നടത്തിയത്.
പ്രജക്കു ശേഷം നരന്‍ എന്ന പേരില്‍ ഒരു മോഹന്‍ലാല്‍ ചിത്രം രഞ്ജി പണിക്കര്‍ അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ആ പ്രൊജക്ട് ഏതൊക്കെയോ കാരണങ്ങളാല്‍ നടക്കാതെ പോയി. (പിന്നീട് നരന്‍ എന്ന പേര് ജോഷി-മോഹന്‍ലാല്‍ ചിത്രത്തിന് ഉപയോഗിച്ചു.) അതിനു ശേഷം സുരേഷ് ഗോപിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പദ്ധതി രൂപപ്പെടുത്തിയെങ്കിലും ചിത്രം നിര്‍മിക്കാന്‍ നിര്‍മാതാവിനെ കിട്ടിയില്ല. ആ സമയത്ത് അവസരങ്ങളില്ലാതെ വീട്ടിലിരിക്കുകയായിരുന്നു സുരേഷ് ഗോപി. ഒടുവില്‍ ഭരത്ചന്ദ്രന്‍ ഐപിഎസ് രഞ്ജി പണിക്കര്‍ തന്നെ നിര്‍മിച്ചു. ആ ചിത്രത്തിലൂടെ രഞ്ജി പണിക്കര്‍ സംവിധായകനുമായി. ചിത്രം ഹിറ്റായതോടെ അത് രഞ്ജി പണിക്കര്‍ക്കും സുരേഷ് ഗോപിക്കും ഒരു പോലെ അത് തിരിച്ചുവരവായി.
അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയെ നായകാക്കി സംവിധായകനെന്ന നിലയില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുകയാണ് രഞ്ജി പണിക്കര്‍. ചിത്രത്തിന്റെ തിരക്കഥ രഞ്ജി പണിക്കരുടേതു തന്നെ. ബിഗ് ബി, ഹലോ എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ മരിക്കാര്‍ ഫിലിംസാണ് ശൗര്യം നിര്‍മിക്കുന്നത്.


Click it and Unblock the Notifications