മകനു പിന്നാലെ അമ്മയും തമിഴില്‍
പൃഥ്വിരാജ് തമിഴില്‍ കസറുകയാണ്. കനാ കണ്ടേന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ തമിഴില്‍ അരങ്ങേറിയ പൃഥ്വിരാജ് പാരിജാതം, മൊഴി എന്നീ ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെ തമിഴില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
പൃഥ്വിരാജിനു പിന്നാലെ അമ്മ മല്ലികാ സുകുമാരനും തമിഴിലെത്തുകയാണ്. മാധവന്‍ നായകനാകുന്ന വാഴ്ത്തുക്കള്‍ എന്ന ചിത്രത്തിലാണ് മല്ലികാ സുകുമാരന്‍ അഭിനയിക്കുന്നത്. മാധവന്റെ അമ്മയായാണ് ഈ ചിത്രത്തില്‍ മല്ലികാ സുകുമാരന്‍ വേഷമിടുന്നത്.
നേരത്തെ തമിഴില്‍ നിന്ന് പല ഓഫറുകളും വന്നിരുന്നെങ്കിലും അതൊക്കെ വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ പറയുന്നു. മാധവന്റെ അമ്മയുടെ വേഷമായതിനാലാണ് വാഴ്ത്തുകളിലെ കഥാപാത്രത്ത സ്വീകരിച്ചത്. മാധവന്റെ ഒരു ആരാധികയാണ് ഞാന്‍. കന്നത്തില്‍ മുത്തമിട്ടാല്‍, അന്‍പേ ശിവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് മാധവനോടുള്ള ആരാധന വര്‍ദ്ധിപ്പിച്ചത്- മല്ലിക പറയുന്നു.
വാഴ്ത്തുക്കളിലെ നായിക ഭാവനയാണ്. ഒരു സോഫ്റ്റവേര്‍ പ്രൊഫഷണലായാണ് മാധവന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. അമ്മയെ അങ്ങേയറ്റം സ്നേഹിക്കുന്ന ഇയാളുടെ സോഫ്റ്റവേര്‍ സ്ഥാപനത്തിന്റെ പേര് തന്നെ അമ്മ സോഫ്റ്റ്വേര്‍ എന്നാണ്. സീമാനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications