പൃഥ്വി-നവ്യ ജോഡി വീണ്ടും

പൃഥ്വിരാജിന്റെ നായികയായി ആദ്യമായി വേഷമിട്ടത് നവ്യാ നായരാണ്. നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയില്‍ മുഖം കാട്ടുന്നത്. നവ്യാ നായര്‍ക്ക് നന്ദനം രണ്ടാമത്തെ ചിത്രമായിരുന്നു.
പിന്നീട് വെള്ളിത്തിരയിലും ഇരുവരും നായികാനായകന്‍മാരായി. ഇപ്പോള്‍ ഒരു ഇടവേളക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നു. തലപ്പാവ് എന്നാണ് ചിത്രത്തിന്റെ പേര്.
നടന്‍ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തലപ്പാവ്. കലാഭവന്‍ മണി, ലാല്‍, ജഗതി, ഇ.എ.രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
തിരക്കഥ രചിച്ചിരിക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. ഒ.എന്‍.വിയുടെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ ഈണം പകരുന്നു. ഏറെ നാളുകള്‍ക്കു ശേഷമാണ് ഒ.എന്‍.വി ഒരു ചിത്രത്തിനായി ഗാനങ്ങള്‍ രചിക്കുന്നത്.
സിവിക് സിനിമയുടെ ബാനറില്‍ പ്രശസ്ത തമിഴ് നടന്‍ മോഹന്‍രാജാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications