twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുരന്തത്തിന് തുടക്കമിട്ടത് അലിഭായി

    By Staff
    |

    Mohanlalണത്തിന് രണ്ടാഴ്ച മുമ്പേ റിലീസ് ചെയ്ത അലിഭായിയാണ് പരാജയങ്ങളുടെ തുടര്‍ച്ചയിലെ ആദ്യത്തെ കണ്ണി. സിനിമ റിലീസ് ചെയ്ത ദിവസം റെക്കോഡ് കളക്ഷന്‍ നേടിയെടുത്തെങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ പല തിയേറ്ററുകളിലും അലിഭായിയുടെ പ്രദര്‍ശനം ചിത്രം കാണാനാളില്ലാത്തതിനാല്‍ മതിയാക്കി. അതോടെ മോഹന്‍ലാലിന് ഈ വര്‍ഷമാദ്യമായി പരാജയത്തിന്റെ കയ്പ് രുചിക്കേണ്ടിവന്നു.

    എന്താണ് അലിഭായിയുടെ പരാജയ കാരണം? ഷാജി കൈലാസിന്റെ അമിതമായ ആത്മവിശ്വാസവും കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മോഹന്‍ലാല്‍ പലപ്പോഴും കാട്ടുന്ന ശ്രദ്ധക്കുറവും തന്നെ. പടം വിജയിക്കാന്‍ വ്യത്യസ്തവും രസകരവുമായ കഥയും മുഹൂര്‍ത്തങ്ങളൊന്നുമില്ലെങ്കിലും ലാലിനെ വീണ്ടും മീശ പിരിപ്പിച്ചതു കൊണ്ടു മാത്രം പടം സൂപ്പര്‍ഹിറ്റാവുമെന്ന അബദ്ധധാരണ ഇത്രയും വര്‍ഷങ്ങളായി സിനിമയിലുള്ള അനുഭവസമ്പന്നനായ ഒരു സംവിധായകന് പാടില്ല തന്നെ.

    തന്റെ മുന്‍കാല സിനിമകളില്‍ കാട്ടിയതില്‍ നിന്നും വ്യത്യസ്തമായി ഒന്നും നല്‍കാനില്ലാതെ പഴയ വീഞ്ഞ് അലിഭായി എന്ന പുതിയ കുപ്പിയില്‍ വില്‍ക്കാന്‍ വച്ചാല്‍ അത് കുടിച്ച് ഓണമാഘോഷിക്കാനായി ആളുകള്‍ ബ്ല്ലാക്കില്‍ ടിക്കറ്റെടുക്കാന്‍ വരുമെന്ന് കരുതുന്ന ഒരു സംവിധായകന് ആലോചനാശേഷിയും വകതിരിവും തീരെയുണ്ടാവാന്‍ വഴിയില്ല. മോഹന്‍ലാല്‍ ചിത്രങ്ങള്‍ വന്‍വിജയമാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്ന ആന്റണി പെരുമ്പാവൂരിന് ആദ്യദിവസങ്ങളില്‍ പരമാവധി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുകയെന്ന പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം പയറ്റിയിട്ടും കൈപൊള്ളി.

    മീശ പിരിയന്‍ വേഷങ്ങള്‍ ചെയ്ത് താങ്കള്‍ക്ക് മടുത്തില്ലേയെന്ന ചോദ്യമാണ് അലിഭായി കണ്ടിറങ്ങുന്ന മോഹന്‍ലാല്‍ ആരാധകര്‍ക്കു പോലും സൂപ്പര്‍താരത്തോട് ചോദിക്കാനുള്ളത്. ഒരു ഡസനോളം ചിത്രങ്ങളില്‍ കാട്ടിയ വിളയാട്ടങ്ങളൊക്കെ വീണ്ടും ക്യാമറക്കു മുന്നില്‍ കാട്ടുമ്പോള്‍ ഏത് നടനും ആവര്‍ത്തന വിരസത തോന്നുമല്ലോ. തന്മാത്ര എന്ന ചിത്രത്തിലൂടെ മറ്റൊരു ദേശീയ അവാര്‍ഡിനായുള്ള കടുത്ത മത്സരത്തില്‍ പങ്കാളിയാകാന്‍ തനിക്ക് അവസരമുണ്ടാക്കി തന്ന ബ്ലെസ്സിയുടെ പുതിയ ചിത്രം പുതുമയില്ലെന്നതിന്റെ പേരില്‍ ഉപേക്ഷിച്ച മോഹന്‍ലാലാണ് വീണ്ടും മീശ പിരിച്ച് കാല്‍ മടക്കിയടിക്കുന്ന കലാപരിപാടി തന്നെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ആറാമത്തെ ചിത്രത്തിലും ആവര്‍ത്തിക്കുന്നത്!

    (ബ്ലെസ്സിയുടെ ചിത്രം ഉപേക്ഷിച്ചതിനു പിന്നില്‍ മോഹന്‍ലാലിന്റെ പ്രൊജക്ടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്ന അദ്ദേഹത്തിന്റെ മാനേജരായ ആന്റണി പെരുമ്പാവൂരാണെന്ന് കേട്ടിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ അലിഭായി നിര്‍മിച്ചതും ഈ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ്)

    ;

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X