twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടലില്‍ മുങ്ങിയത് ഓണപ്രതീക്ഷകള്‍

    By Staff
    |

    Mammoottyജോഷിയുടെ സംവിധാനത്തില്‍ നസ്രാണി എന്ന ചിത്രത്തിലൂടെ ഇക്കുറി ഓണം വിജയാരവങ്ങളോടെ ആഘോഷിക്കാമെന്ന പ്രതീക്ഷകളായിരുന്നു മമ്മൂട്ടിക്ക്. പക്ഷേ നസ്രാണി ഓണച്ചിത്രമായി റിലീസ് ചെയ്യാന്‍ പാകത്തില്‍ പൂര്‍ത്തിയാക്കാനായില്ല. അതോടെ നസ്രാണിയുടെ റിലീസിംഗ് റംസാന്‍ സീസണിലേക്കു മാറ്റി.

    പകരമായാണ് മമ്മൂട്ടിയുടെ ഒരേ കടല്‍ ഓണച്ചിത്രമായി തിയേറ്ററുകളിലെത്തിയത്. സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രം ഓണം പോലുള്ള ആഘോഷ വേളകളില്‍ റിലീസ് ചെയ്യാന്‍ പൊതുവേ സൂപ്പര്‍താരങ്ങള്‍ താത്പര്യപ്പെടാറില്ല. നസ്രാണി പോലുള്ള തട്ടുപൊളിപ്പന്‍ പടങ്ങള്‍ ഓണത്തിനെത്തിക്കാനാണ് അവര്‍ക്കിഷ്ടം. ഇത്തവണ മമ്മൂട്ടിക്ക് ഓണച്ചിത്രമില്ലാതെ പോവരുത് എന്നതു കൊണ്ടു മാത്രമാണ് ഒരേ കടല്‍ ആഗസ്ത് അവസാനം റിലീസ് ചെയ്തത്.

    മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ മാറ്റുരക്കുന്ന മുഹൂര്‍ത്തങ്ങളാല്‍ സമൃദ്ധമാണ് ഒരേ കടല്‍‍. പക്ഷേ സൂപ്പര്‍താരങ്ങളുടെ ആരാധകരും സാധാരണ പ്രേക്ഷകരും പതിഞ്ഞ വേഗത്തില്‍ മുന്നോട്ടുപോവുന്ന, തങ്ങളുടെ സിനിമാശീലങ്ങള്‍ക്കു ചേര്‍ന്ന ചേരുവകളില്ലാത്ത ചിത്രങ്ങളെ അവഗണിക്കാറാണ് പതിവ്. അവരുടെ ഭാഷയില്‍ ഒരേ കടല്‍ ഒരു അവാര്‍ഡ് പടമാണ്. അവാര്‍ഡ് പടം കാണാന്‍ സാധാരണ പ്രേക്ഷകര്‍ കാശു മുടക്കി തിയേറ്ററുകളിലെത്തുന്ന പതിവില്ലല്ലോ.

    കാഴ്ച പോലെ കലാപരമായ നിലവാരം പുലര്‍ത്തുന്നതിനൊപ്പം സാധാരണ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമാവുന്ന ഒരു തലം നിലനിര്‍ത്തുന്ന ചിത്രമല്ല ഒരേ കടല്‍. ഒരു പ്രത്യേകതരം പ്രേക്ഷകരെ മാത്രമാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഒരേ കടല്‍ ബോക്സോഫീസ് കടലില്‍ മുങ്ങി.


    ;

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X