സുരേഷ് ഗോപി കോമാളിയായാല്‍..
നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനം സുരേഷ് ഗോപിക്ക് സമീപകാല പരാജയങ്ങള്‍ക്കിടയില്‍ ഒരു ആശ്വാസമായിരുന്നു. എന്നാല്‍ കിച്ചാമണി എംബിഎ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി പരാജയങ്ങളുടെ മറ്റൊരു അധ്യായം കൂടി തന്റെ സമീപകാല കരിയറില്‍ എഴുതിച്ചേര്‍ത്തു.
ചില തരം കഥാപാത്രങ്ങള്‍ മാത്രമിണങ്ങുന്ന ഒരു വിഭാഗം നടന്‍മാരുണ്ട്. അവര്‍ തങ്ങളുടെ പതിവ് ശൈലി വിട്ട് ചെയ്യുന്നതെന്തും കോമാളിത്തമായി പ്രേക്ഷകര്‍ക്ക് തോന്നും. ഹാസ്യം ഒട്ടും വഴങ്ങാത്ത ഒരാള്‍ കോമാളിയായി സ്വയം മാറി കാട്ടുന്ന വേലകളാണ് കിച്ചാമണി എംബിഎ എന്ന ചിത്രത്തിന്റെ സവിശേഷത.
ഭരത്ചന്ദ്രന്‍ ഐപിഎസ് പോലുള്ള ചിത്രങ്ങളിലൂടെ സുരേഷ് ഗോപി ബോക്സ് ഓഫീസില്‍ ഓളങ്ങളുണ്ടാക്കിയിട്ടുണ്ടാവാം. സുരേഷ് ഗോപി തമാശ കാണിക്കാന്‍ ശ്രമിച്ചാല്‍ അതൊരു ബോക്സ് ഓഫീസ് ദുരന്തമാവും. അതാണ് കിച്ചാമണി എംബിഎ എന്ന ചിത്രത്തിന് സംഭവിച്ചത്.
തനിക്കൊന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന തിരിച്ചറിവ് സുരേഷ് ഗോപിക്കുണ്ടായിരിക്കാം. എന്നാല്‍ തനിക്കൊന്തൊക്കെ ചെയ്യാന്‍ കഴിയില്ലെയെന്ന് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞിട്ടില്ലയെന്ന് കിച്ചാമണി എംബിഎ വ്യക്തമാക്കിത്തരുന്നു.
;


Click it and Unblock the Notifications