വിനീത് ശ്രീനിവാസന്‍ സൈക്കിള്‍ ചവിട്ടുന്നു
ഗായകനെന്ന നിലയില്‍ പ്രശസ്തനായതോടെ വിനീത് ശ്രീനിവാസന്‍ മറ്റു മേഖലകളിലേക്ക് തിരിയുകയാണ്. ഈയിടെയാണ് പൃഥ്വിരാജിനെയും റോമയെയും ഉള്‍പ്പെടുത്തി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആല്‍ബം പുറത്തിറങ്ങിയത്. സംവിധായകനാവുക എന്നാണ് തന്റെ ലക്ഷ്യമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള വിനീത് ശ്രീനിവാസന്‍ കൈവയ്ക്കുന്ന അടുത്ത മേഖല അഭിനയമാണ്.
ജോണി ആന്റണി സംവിധാനം ചെയ്യുന്ന സൈക്കിള്‍ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് നായകനാവുന്നത്. നായിക നിവേദ്യത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാമയാണ്.
ക്ലാസ് മേറ്റ്സിന്റെ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ടാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സായികുമാര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ആഗസ്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത് ലാല്‍ റിലീസാണ്.


Click it and Unblock the Notifications