അഴിമതി ഏജന്റായ തമാശക്കാരന്‍
ഒരു വാഹന ഇടപാടുകാരനായ കിച്ചാമണി (സുരേഷ് ഗോപി) അഴിമതിയുടെ ഏജന്റ് കൂടിയാണ്. മാര്‍ക്ക് കുറഞ്ഞവര്‍ക്ക് മെഡിക്കല്‍ സീറ്റ് തരപ്പെടുത്താനും അനധികൃതമായി സ്പിരിറ്റ് കടത്താനുമൊക്കെ കിച്ചാമണിയെ സമീപിച്ചാല്‍ മതി. തന്റെ വിഹിതം പറ്റി കിച്ചാമണി ഇത്തരം കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതരും.
കൗശലക്കാരനായ ദേവനാരായണന്‍ (ബിജു മേനോന്‍) കിച്ചാമണിയുടെ ശത്രുവായി മാറി. കിച്ചാമണി പലപ്പോഴും ദേവനാരായണന്റെ അനധികൃതമായ ഇടപാടുകള്‍ക്ക് തടസം നിന്നു. അത് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കി.
ഇതിനിടയിലാണ് ദില്ലിയില്‍ നിന്നുമെത്തിയ ഡോക്യുമെന്റി ഫിലിം മേക്കര്‍ ശിവാനിയും (നവ്യാ നായര്‍) സുഹൃത്ത് സാജനും കിച്ചാമണിക്ക് അഭയം കൊടുക്കേണ്ടി വന്നത്. സ്പിരിറ്റ് കള്ളക്കടത്തിനെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാനുള്ള ശ്രമത്തിനിടയില്‍ അവര്‍ ചെന്നുപെട്ടത് പ്രശ്നങ്ങളിലാണ്. ഇരുവര്‍ക്കും അഭയം നല്‍കിയ കിച്ചാമണി അവരെ തന്റെ വലിയ വീട്ടില്‍ താമസിപ്പിച്ചു. കിച്ചാമണിയുടെ സഹോദരി കല്യാണി(പ്രിയങ്ക)യുമായി സാജന്‍ പ്രണയത്തിലായി. ഇതിനിടെ ദേവനാരായണനുമായുള്ള കിച്ചാമണിയുടെ യുദ്ധം തുടര്‍ന്നു.
അഴിമതിയുടെ ഏജന്റായ കിച്ചാമണിയായി അഭിനയിക്കുന്ന സുരേഷ് ഗോപി പ്രത്യേക ശൈലിയില്‍ സംഭാഷണം പറഞ്ഞ് തമാശക്കാരാനാവാന്‍ നോക്കുകയാണ്. നടപ്പിലും ഭാവത്തിലും മാറ്റം വരുത്തി എങ്ങനെയൊരു കോമാളിയെ പോലെ പെരുമാറാമെന്നും അദ്ദേഹം കാട്ടിത്തരുന്നു. അടൂര്‍ ഭാസി മുതല്‍ മമ്മൂട്ടി വരെ പ്രേക്ഷകരെ പല തരത്തില്‍ ചിരിപ്പിച്ചിട്ടുണ്ട്. പക്ഷേ സുരേഷ് ഗോപിയുടെ കോമാളിയെ കാണുമ്പോള്‍ വ്യത്യസ്തതയ്ക്കായി കാട്ടിക്കൂട്ടുന്ന സാഹസങ്ങളുടെ പേരില്‍ അദ്ദേഹത്തോട് സഹതാപമാണ് പ്രേക്ഷകര്‍ക്ക് തോന്നുന്നത്.
നവ്യാ നായര്‍, ഹരിശ്രീ അശോകന്‍, പ്രിയങ്ക, കൊച്ചിന്‍ ഹനീഫ, റിസബാവ, ബിജു കുട്ടന്‍ എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അവര്‍ക്ക് പ്രത്യേകിച്ചൊന്നും ഈ ചിത്രത്തില്‍ ചെയ്യാനില്ല.
പ്രേക്ഷകരുടെ സഹനശക്തിയെ പരീക്ഷിക്കും വിധമാണ് ഗാനചിത്രീകരണം നടത്തിയിരിക്കുന്നത്. തന്നില്‍ നിന്ന് നിലവാരമുള്ള ഒരു ചിത്രം പ്രതീക്ഷിക്കേണ്ടെന്ന് സമദ് മങ്കട എന്ന നവാഗത സംവിധായകന്‍ കിച്ചാമണിയിലൂടെ വ്യക്തമായ സന്ദേശം പ്രേക്ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.
മുന്‍ പേജ്-


Click it and Unblock the Notifications