നിര്‍മാണം പ്രിയന്‍, സംവിധാനം ഫാസില്‍
ഫാസില്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പ്രിയദര്‍ശന്‍ നിര്‍മിക്കുന്നു. പൃഥ്വിരാജാണ് ഈ ചിത്രത്തില്‍ നായകനാവുന്നത്.
തമിഴില്‍ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രിയദര്‍ശന്‍ നിര്‍മാണരംഗത്തേക്ക് കടക്കുമ്പോള്‍ സംവിധാനദൗത്യം ഏല്പിക്കുന്നത് തമിഴില്‍ ഹിറ്റൊരുക്കിയിട്ടുള്ള ഫാസിലിനെയാണ്. മലയാളത്തില്‍ സൂപ്പര്‍താരങ്ങളെ മാത്രം നായകരാക്കി സിനിമയൊരുക്കുന്ന പ്രിയദര്‍ശന്‍ പണം മുടക്കുന്ന തമിഴ് ചിത്രത്തിലെ നായകനാവട്ടെ യുവതാരം പൃഥ്വിരാജും.
താമസിയാതെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഫാസിലുമായും പ്രിയദര്‍ശനുമായും പൃഥ്വിരാജ് കൈകോര്‍ക്കുന്നത് ആദ്യമായാണ്.
ഇതിനു പുറമെ കാഞ്ചീപുരം എന്നൊരു ചിത്രം പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയ്യുന്നുണ്ട്. പ്രകാശ് രാജാണ് ഈ ചിത്രത്തിലെ നായകന്‍.
മോഹന്‍ലാല്‍ നായകനായ കാക്കക്കുയില്‍ ആണ് ഇതിനു മുമ്പ് പ്രിയദര്‍ശന്‍ നിര്‍മിച്ച ചിത്രം.


Click it and Unblock the Notifications