ജ്യോതിര്‍മയിയെക്കുറിച്ച് എന്തുധരിച്ചു?
ഒരുപാട് മുന്‍വിധികള്‍ തിരുത്തിയെഴുതുകയാണ് ജ്യോതിര്‍മയി.
വിവാഹിതയായാല്‍ അഭിനയരംഗത്തു നിന്നും വിടപറയുകയാണ് സാധാരണ നടിമാര്‍. എന്നാല്‍ ജ്യോതി അഭിനയരംഗത്ത് സജീവമാകാനാണ് തീരുമാനിച്ചത്.
തമിഴിലും മറ്റും ജ്യോതിര്‍മയി സൂപ്പര്‍ ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിച്ചത് വിവാഹശേഷമാണ്. വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേയെന്ന സാംസ്ക്കാരികപ്പോലീസിന്റെ സംശയങ്ങളെയും ജ്യോതിര്‍മയി തന്റേടത്തോടെ നേരിട്ടു.
ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം മികച്ച വേഷങ്ങളും തന്റെ കയ്യില്‍ ഭദ്രമാണെന്നും തെളിയിച്ചിട്ടുളള ജ്യോതിയുടെ മറ്റൊരു തകര്‍പ്പന്‍ വേഷം വരുന്നു, ആയുര്‍രേഖ എന്ന ചിത്രത്തില്‍.
കെ കെ സുരേന്ദ്രന്റെ ചെറുകഥയെ അടിസ്ഥാനമാക്കി ജി എം മനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആയുര്‍രേഖ. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന പുതുമയുളള അന്വേഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ശ്രീനിവാസനും മുകേഷും സിന്ദുമേനോനും ഇന്ദ്രജിത്തും ജഗതിയും നെടുമുടിയും അഭിനയിക്കുന്ന ഈ ക്രൈം ത്രില്ലറില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ജ്യോതിര്‍മയി ചെയ്യുന്നത്.
മുന്‍കാല നക്സലൈറ്റ് പ്രവര്‍ത്തകനായ എം ജി ശശി സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ സിനിമയായ അടയാളങ്ങളിലും ജ്യോതിര്‍മയിക്ക് ശ്രദ്ധേയമായ വേഷമുണ്ട്. മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ സഹകരിക്കുന്നതോടൊപ്പം പക്കാ ഗ്ലാമര്‍ ചിത്രങ്ങളിലും വേഷമിട്ട് നിരൂപകരെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ജ്യോതിര്‍മയി.


Click it and Unblock the Notifications