രണ്ടാം സ്ഥാനം മീരയ്ക്ക്, അപ്പോള്‍ ഒന്ന്.....?
ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതില്‍ രണ്ടാം സ്ഥാനമാണ് മീരാ ജാസ്മിന്. വിനോദയാത്രയിലെ അഭിനയത്തിന് മീരയ്ക്ക്15 ലക്ഷം നല്‍കിയ കാര്യം വെളിപ്പെടുത്തിയത് സത്യന്‍ അന്തിക്കാടാണ്. ഇപ്പോഴിതാ ശ്യാമപ്രസാദിന്റെ ഒരേ കടല്‍ എന്ന ചിത്രത്തിലും മീരയുടെ പ്രതിഫലം 15 ലക്ഷം രൂപ തന്നെ.
തെലുങ്കിലും തമിഴിലും അടിപൊളി ഗ്ലാമര്‍വേഷങ്ങള്‍ ചെയ്യുമ്പോഴും മലയാളത്തില്‍ മികച്ച വേഷങ്ങളില്‍ മീര പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച കഥ, ഒന്നാം നിര സംവിധായകര്‍, മികച്ച ബാനര്‍ ഒക്കെ നോക്കി മീര ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. സിനിമാഭിനയം മീരയ്ക്ക് പണമുണ്ടാക്കാന്‍ മാത്രമല്ല.
ഒരേ കടലില്‍ മീരയുടെ പ്രകടനം കണ്ടാല്‍ അറിയാം അഭിനയം ഈ പെണ്‍കുട്ടിയ്ക്ക് വെറും നേരംപോക്കല്ലെന്ന്. നയന്‍താരയൊക്കെ തമിഴിലും തെലുങ്കിലും എല്ലാം മറന്ന് ആടിപ്പാടുമ്പോള്‍ മീര ചിന്തിക്കുന്നത് വ്യത്യസ്തമായാണ്.
വരും തലമുറയ്ക്ക് ഓര്‍ത്തുവെയ്ക്കാന്‍ തന്റേതായ ചില കഥാപാത്രങ്ങള്‍ ഉണ്ടാകണമെന്ന ആഗ്രഹം മീരയ്ക്കുണ്ട്. സൂത്രധാരനിലെ ശിവാനി മുതല്‍ കൊല്‍ക്കൊത്താ ന്യൂസിലെ കൃഷ്ണ വരെ ഏതെങ്കിലും നിലയില്‍ പ്രേക്ഷകന്റെ ഉളളുലയ്ക്കുന്ന കഥാപാത്രങ്ങളാണ്.
വിവാദങ്ങള്‍ വിടാതെ പിന്തുടരുമ്പോഴും കിട്ടുന്ന വേഷങ്ങളോട് നീതി പുലര്‍ത്തി അവയ്ക്കു മറുപടി പറയുന്നു. ലോഹിതദാസുമായി ആരോപിക്കപ്പെട്ട ബന്ധവും പ്രിഥ്വിരാജുമായി നടന്നെന്നു പറയുന്ന വിവാഹവും കുടുംബപ്രശ്നങ്ങളും മുതല്‍ ആന്ധ്രാ വ്യവസായിയുമായുളള വിവാഹവാര്‍ത്തയും മീരയെ തെല്ലും തളര്‍ത്തിയിട്ടില്ല.
ചുരുങ്ങിയ കാലത്തിനുളളില്‍ ഇത്രയേറെ ബന്ധങ്ങളില്‍ പങ്കുചേര്‍ക്കപ്പെട്ട മറ്റൊരു നടിയുണ്ടോ എന്നും സംശയമാണ്. ഏതായാലും മുന്നോട്ടു തന്നെ.
അല്ല, അപ്പോഴാരാണ് മലയാളത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങിയ നടി. ആലോചിച്ചു നോക്കൂ വല്ല പിടിയുമുണ്ടോയെന്ന്.
എത്രയാലോചിച്ചിട്ടും കിട്ടിയില്ലെങ്കില്‍ .
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications