തന്മാത്രക്കു ശേഷം....

By Staff

മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച നടന്‍....ഈ നാല് അവാര്‍ഡുകളും ഒരേ ചിത്രത്തിന്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു നേട്ടം കൊയ്ത ചിത്രങ്ങള്‍ വിരളമായിരിക്കും.

ബ്ലെസ്സി തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ തന്മാത്രയാണ് ഇത്തരമൊരു അപൂര്‍വനേട്ടം കൊയ്തത്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമായിരുന്നു തന്മാത്ര. തന്മാത്രയിലെ അഭിനയമികവിന് മോഹന്‍ലാലിനെ ദേശീയ അവാര്‍ഡിനായി അവസാന റൗണ്ട് വരെ പരിഗണിച്ചു.

തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തന്മാത്രയിലെ രമേശന്‍ നായര്‍ എന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ അഭിനയമികവിന്റെ മറ്റൊരു മുഖമാണ് രമേശന്‍ നായരിലൂടെ പ്രേക്ഷകര്‍ കണ്ടത്.

ബ്ലെസ്സി ഈസ് എ ബ്ലെസ്ഡ് എന്ന് പറഞ്ഞ മോഹന്‍ലാലിന് തന്മാത്രക്കു ശേഷം ബ്ലെസ്സി മോഹന്‍ലാലിനെ നായകനാക്കി അടുത്ത ചിത്രം ആലോചിച്ചപ്പോള്‍ അതില്‍ അഭിനയിക്കുന്നതിന് സമ്മതം മൂളാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. പക്ഷേ ആ ചിത്രം ഉപേക്ഷിച്ച് മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം ബ്ലെസ്സി ഉടന്‍ ചെയ്യുന്നതാണ് സിനിമാലോകം പിന്നീട് കണ്ടത്.

അടുത്ത പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X