ബ്ലെസ്സി ആ ചിത്രം ഉപേക്ഷിച്ചതെന്തു കൊണ്ട്?
കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നുവെന്നാണ് ബ്ലെസ്സി അറിയിച്ചിരുന്നത്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു പെണ്‍കുട്ടിയുമായുള്ള നായകന്റെ അസാധാരണ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നും ബ്ലെസ്സി അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് ആ ചിത്രത്തെ കുറിച്ച് ഒന്നും കേട്ടില്ല. പകരം മമ്മൂട്ടിയെ നായകനാക്കി പളുങ്ക് എന്ന ചിത്രം ബ്ലെസ്സി ഒരുക്കുകയും ചെയ്തു. ബ്ലെസ്സി-മോഹന്‍ലാല്‍ ചിത്രത്തിന് സംഭവിച്ചതെന്താണ്? ചിത്രത്തിന്റെ കഥ മോഹന്‍ലാലിന് ഇഷ്ടപ്പെടാത്തതു കാരണം ആ പ്രൊജക്ടില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മോഹന്‍ലാലോ ബ്ലെസ്സിയോ നിഷേധിച്ചില്ല.
കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ ബ്ലെസ്സി ഒരു ചിത്രം ഒരുക്കുക തന്നെ ചെയ്തു. ദിലീപ് നായകനായ കല്‍ക്കത്താ ന്യൂസിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്. കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ ആലോചിച്ചിരുന്ന കഥയാണോ ബ്ലെസ്സി ദിലീപ് ചിത്രത്തിനായി ഉപയോഗിച്ചത്?
അതെന്തായാലും മോഹന്‍ലാലിനെ നായകനാക്കി പുതിയൊരു ചിത്രം ചെയ്യാന‍് ബ്ലെസ്സി ആലോചിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. അടുത്തവര്‍ഷം ആദ്യം ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
മുന്‍ പേജ്-


Click it and Unblock the Notifications