twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് നക്സലൈറ്റാവുന്നു

    By Staff
    |

    കേരളത്തില്‍ ഒരു കാലത്ത് സജീവമായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പല ചിത്രങ്ങളും മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. നടന്‍ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തലപ്പാവും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്. ഒരു നക്സലൈറ്റും പൊലീസ് കോണ്‍സ്റ്റബിളും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് തലപ്പാവ്.

    വയനാട്ടില്‍ നക്സലൈറ്റ് പ്രസ്ഥാനം സജീവമായിരുന്ന കാലത്ത് അവിടെ പൊലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്നയാളാണ് രാമചന്ദ്രന്‍പിള്ള. നക്സലൈറ്റായ വര്‍ഗീസുമായി അയാള്‍ക്കുണ്ടായിരുന്ന അസാധാരണമായ ബന്ധത്തിന്റെ കഥയാണ് തലപ്പാവ്. ജോസഫായി പൃഥ്വിരാജും രാമചന്ദ്രന്‍പിള്ളയായി ലാലുമാണ് വേഷമിടുന്നത്. നക്സലൈറ്റ് നേതാവ് വര്‍ഗീസുമായി സാദൃശ്യമുള്ള ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

    ഹിന്ദി നടന‍് അതുല്‍ കുല്‍ക്കര്‍ണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ഇ.എ.രാജേന്ദ്രന്‍, കരമന സുധീര്‍ കുമാര്‍, പയസ്, ഡാനി, മീരാ കൃഷ്ണ, ധന്യ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

    ബാബു ജനാര്‍ദ്ദനനാണ് തലപ്പാവിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഒ.എന്‍.വിയുടെ ഗാനങ്ങള്ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം അഴകപ്പന്‍. കോതമംഗലത്തും കുട്ടനാടന്‍ പ്രദേശങ്ങളിലുമായാണ് തലപ്പാവ് ചിത്രീകരിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X