twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ അടുത്ത ചിത്രമേത്?

    By Staff
    |

    ഈ ചോദ്യത്തിന് മമ്മൂട്ടിക്ക് പോലും ചിലപ്പോള്‍ വ്യക്തായ ഉത്തരമില്ല. മമ്മൂട്ടിയുടെ ഷെഡ്യൂളുകള്‍ അനിശ്ചിതമായി മാറിമറിയുകയാണ്.

    രഞ്ജി പണിക്കരുടെ രൗദ്രത്തിനു ശേഷം ചെയ്യാന്‍ ആദ്യം മമ്മൂട്ടി തീരുമാനിച്ചിരുന്നത് പത്മകുമാര്‍ സംവിധാനം ചെയ്യുന്ന റിക്ഷക്കാരന്‍ എന്ന ചിത്രമായിരുന്നു. എന്നാല്‍ ഈ ചിത്രം അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാന്‍ പിന്നീട് മമ്മൂട്ടി തീരുമാനിച്ചു. പകരം കെ.കെ.രാജീവ് സംവിധാനം ചെയ്യുന്ന ചെമ്പകരാമന്‍ നവംബറില്‍ ചിത്രീകരണം തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

    അതിനിടയിലാണ് നവംബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന രൗദ്രത്തിന്റെ ഷൂട്ടിംഗ് അവിചാരിതമായി മുടങ്ങിയത്. സംവിധായകന്‍ ര‍ഞ്ജി പണിക്കര്‍ക്ക് അസുഖം ബാധിച്ചതിനാല്‍ രൗദ്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. ബാക്കി ഭാഗങ്ങള്‍ കൂടി പൂര്‍ത്തിയാക്കി രൗദ്രം അടുത്ത ജനവരിയില്‍ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം.

    റിക്ഷക്കാരനു പകരം ചെമ്പകരാമന്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും ആ പ്രൊജക്ടും ഉടനൊന്നും തുടങ്ങാനാവില്ല. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാവാത്തതാണത്രെ കാരണം. നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാവില്ലെന്ന് തീര്‍ച്ചയായി. ഡിസംബറില്‍ പഴശി രാജയുടെ അടുത്ത ഷെഡ്യൂളില്‍ അഭിനയിക്കാനുള്ളതിനാല്‍ ചെമ്പകരാമന്‍ എന്ന പ്രൊജക്ടും അനിശ്ചിതത്വത്തിലായി.

    ചിത്രീകരണം പാതി വഴിയില്‍ നില്‍ക്കുന്ന ചില ചിത്രങ്ങള്‍ മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുമുണ്ട്. വന്ദേമാതരം, പഴശിരാജ എന്നീ ചിത്രങ്ങളാണ് ചിത്രീകരണം പാതിവഴിയില്‍ നില്‍ക്കുന്നത്. വന്ദേമാതരത്തിന്റെ ചിത്രീകരണം ഈ വര്‍ഷമാദ്യം തുടങ്ങിയതാണെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പഴശിരാജ ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഈ വര്‍ഷം ആ ചിത്രം തിയേറ്ററുകളിലെത്തില്ലെന്ന് ഉറപ്പായി. അടുത്ത വര്‍ഷത്തെ വിഷുച്ചിത്രമായി പഴശിരാജ റിലീസ് ചെയ്യാനാണ് പുതിയ തീരുമാനം.

    ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ മാറിമറിയുന്നതു കാരണം തീരുമാനിച്ച തീയതികളില്‍ മമ്മൂട്ടി ചിത്രങ്ങള്‍ റിലീസ് ചെയ്യാനാവുന്നില്ല. 2007ല്‍ ഇനിയൊരു ചിത്രം മാത്രമേ മമ്മൂട്ടിയുടേതായി റിലീസ് ചെയ്യുകയുള്ളൂ- കഥ പറയുമ്പോള്‍. ക്രിസ്മസിന് തിയേറ്ററുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആ ചിത്രത്തിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. അതേ സമയം ഈ വര്‍ഷം ഇനി മോഹന്‍ലാലിന്റേതായി മൂന്ന് ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരിക്കുന്നത്. റോക്ക് എന്‍ റോള്‍ നവംബറിലും ഫ്ലാഷ്, ആകാശഗോപുരം എന്നീ ചിത്രങ്ങള്‍ നവംബറിലും റിലീസ് ചെയ്യും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X