റോമിയോക്ക് ജൂലിയറ്റുമാര്‍ മൂന്ന്

By Staff

മനുകൃഷ്ണന്‍ എന്ന റോമിയോക്ക് ജൂലിയറ്റുമാര്‍ മൂന്നാണ്. എങ്കിലും റോമിയോ ഒരു മാതൃകയാണ്- പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും. കാരണം മനുകൃഷ്ണന്റെ ജീവിതം മുഴുവന്‍ പ്രണയമാണ്.

മനുകൃഷ്ണന്‍ ആഗ്രിച്ചാലും ഇല്ലെങ്കിലും പ്രണയം അയാളെ തേടിയെത്തും. അയാള്‍ പോകുന്നിടത്തൊക്കെ പെണ്‍കുട്ടികളുമായുള്ള ബന്ധങ്ങള്‍ ആ വഴിക്കാണ് വികസിക്കുക. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പോയതോടെ ഇല്ലാതായെന്ന് കരുതുന്ന ബന്ധങ്ങള്‍ വീണ്ടും പൂവണിയും. പ്രണയമില്ലാതെ മനുകൃഷ്ണന്‍ ഇല്ല.

ഒരു പ്രണയമുള്ളയാള്‍ക്കു തന്നെ പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. അപ്പോള്‍ പിന്നെ ഒന്നിലേറെ പ്രണയബന്ധങ്ങളുള്ളയാളുടെ കാര്യമായോലോ? പ്രശ്നങ്ങള്‍ നിറഞ്ഞതാണ് മനുകൃഷ്ണന്റെ ജീവിതം. പല പ്രണയബന്ധങ്ങള്‍ ഒന്നിച്ചുകൊണ്ടുപോവുന്നതിനിടയില്‍ മനുകൃഷ്ണന്‍ പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് ചെന്നു ചാടുകയാണ്.

പ്രണയിച്ചതിന്റെ പേരില്‍ സിബിഐ അന്വേഷണം നേരിടേണ്ടി വന്ന ഒരു കാമുകനും ഈ രാജ്യത്തുണ്ടാവില്ല. എന്നാല്‍ മനുകൃഷ്ണനെ സിബിഐ പിന്തുടരുന്നത് പ്രേമിച്ചുപോയെന്ന ഒറ്റക്കാരണത്താലാണ്.

ഒരു ആയുര്‍വേദ റിസോര്‍ട്ടിലെ മെയില്‍ നഴ്സാണ് മനുകൃഷ്ണന്‍. മനുകൃഷ്ണന്റെ സഹപ്രവര്‍ത്തകയായ ഡോ. പ്രിയക്ക് മനുവിനോട് ഏറെ അടുപ്പമുണ്ട്. അത് പ്രണയത്തോളം വളരുന്നു. ഇതിനിടയില്‍ മനു കണ്ടുമുട്ടുന്ന ഗായികമാരാണ് ലീനയും ഭാമയും. ജന്മം കൊണ്ട് കലാകാരനായ മനുവുമായി അടുത്ത ഈ പെണ്‍കുട്ടികളും അയാളുടെ ജീവിതത്തിലേക്ക് പ്രണയം കൊണ്ടുവരികയാണ്. മനുകൃഷ്ണന്‍ എന്തുചെയ്യും? റോമിയോയുടെ ജീവിതം തന്നെ പ്രതിസന്ധിയിലാവുകയാണ്.

മനുകൃഷ്ണനായി ദിലീപ് അഭിനയിക്കുന്ന റോമിയോയില്‍ ഡോ.പ്രിയയെ അവതരിപ്പിക്കുന്നത് വിമലാ രാമനാണ്. ലീനയായി സംവൃതാ സുനിലും ഭാമയായി പുതുമുഖം ശ്രുതിലക്ഷ്മിയും അഭിനയിക്കുന്നു.

രാജസേനന്‍ സംവിധാനം ചെയ്യുന്ന റോമിയോയുടെ തിരക്കഥ ഏറെ രസകരമായാണ് റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ മാനറിസങ്ങള്‍ക്കു ചേര്‍ന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X