ലാല്‍ ജോസ് ട്രാക്ക് മാറ്റുമ്പോള്‍
മുല്ലയിലൂടെ ലാല്‍ ജോസ് ട്രാക്ക് മാറ്റുകയാണ്. വീണ്ടും ഒരു സാധാരണ കച്ചവട ചിത്രത്തിന്റെ ബഹളങ്ങളിലേക്ക് വഴിമാറുകയാണ് ലാല്‍ ജോസ്. ദിലീപിനെ നായകനാക്കി മുല്ല ഒരുക്കുന്നത് ഒരു കച്ചവട മസാലക്കു വേണ്ട എല്ലാ ചേരുവകളോടെയുമാണെന്ന് ലാല്‍ ജോസ് വ്യക്തമാക്കുന്നു.
അറബിക്കഥയും ക്ലാസ് മേറ്റ്സും അച്ഛനുറങ്ങാത്ത വീടും കച്ചവട സിനിമയുടെ പന്ഥാവിലുള്ള ചിത്രങ്ങള്‍ തന്നെയാണെങ്കിലും അവ പരീക്ഷണങ്ങളായിരുന്നു. വിജയിക്കുമെന്ന് യാതൊരുറപ്പുമില്ലാതെ ഒരുക്കിയ ചിത്രങ്ങള്‍. അച്ഛനുറങ്ങാത്ത വീട് സാമ്പത്തികമായി വിജയിച്ചില്ല. സിനിമ കൈകാര്യം ചെയ്ത പ്രമേയത്തിന്റെ പേരില്‍ ലാല്‍ ജോസിന് കൈയടി കിട്ടി.
ക്ലാസ് മേറ്റ്സില്‍ യുവതാരങ്ങളും അറബിക്കഥയില്‍ ശ്രീനിവാസനുമാണ് നിറഞ്ഞുനിന്നിരുന്നത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പോലും ഒരു വര്‍ഷത്തെ ചിത്രങ്ങളില്‍ പകുതിയും പൊളിയുമ്പോള്‍ ലാല്‍ ജോസ് തിരക്കഥയില്‍ വിശ്വാസമര്‍പ്പിച്ച് പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതാണ് ക്ലാസ് മേറ്റ്സിലും അറബിക്കഥയിലും കണ്ടത്. ശക്തമായ
തിരക്കഥയും അത് എല്ലാ തരത്തിലും പ്രയോജനപ്പെടുത്താന‍് കഴിഞ്ഞ സംവിധായകന്റെ സാന്നിധ്യവും ക്ലാസ് മേറ്റ്സിനെയും പിന്നീട് അറബിക്കഥയെയും സൂപ്പര്‍ഹിറ്റുകളാക്കി.
മുല്ലയിലൂടെ ലാല്‍ ജോസ് വീണ്ടും പഴയ വഴിയിലേക്ക് തിരിയുകയാണ്. അച്ഛനുറങ്ങാത്ത വീടിനു മുമ്പ് ചാന്തുപൊട്ടും മീശ മാധവനും സൂപ്പര്‍ഹിറ്റുകളായും ഒരു മറവത്തൂര്‍ കനവ് ഹിറ്റായും രസികനും പട്ടാളവും രണ്ടാം ഭാവവും പരാജയങ്ങളായും ലാല്‍ ജോസിന്റെ കരിയര്‍ഗ്രാഫ് ഉയര്‍ച്ചതാഴ്ചകളിലൂടെ കടന്നുപോവുകയായിരുന്നു. പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറായ ലാല്‍ ജോസാണ് സൂപ്പര്‍താര ചിത്രങ്ങളൊരുക്കിയ ലാല്‍ ജോസിനേക്കാള്‍ വിജയിച്ചതെന്ന് വ്യക്തം.
അടുത്ത പേജ്-


Click it and Unblock the Notifications