ശ്രീനിവാസന്റെ ആത്മകഥ
കഴിഞ്ഞ വര്‍ഷം ശ്രീനിവാസന്‍ നായകനായ രണ്ട് ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായത്. സൂപ്പര്‍താര ചിത്രങ്ങളോട് പൊരുതി വിജയം നേടിയ അറബിക്കഥയായിരുന്നു ആദ്യത്തേത്. മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടെങ്കിലും സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമായി ശ്രീനിവാസന്‍ പ്രത്യക്ഷപ്പെട്ട കഥ പറയുമ്പോള്‍ ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതി വിജയിപ്പിച്ച ചിത്രമായിരുന്നു.
ശ്രീനിവാസന്‍ നായകന്‍ ആയുര്‍രേഖ ഒരു മുന്‍നിര ചിത്രമായിരുന്നിട്ടും ശരാശരി വിജയം നേടി. ആ വിജയത്തിന് പിന്നില്‍ പ്രധാന പങ്ക് വഹിച്ചത് ചിത്രത്തിലെ ശ്രീനിവാസന്റെ സാന്നിധ്യമായിരുന്നു.
ഈ വിജയങ്ങള്‍ ശ്രീനിവാസന് താരപ്പകിട്ട് തന്നെ നല്‍കിയിട്ടുണ്ട്. തന്റേതു മാത്രമായ ശൈലിയിലുള്ള ശ്രീനിവാസന്റെ കഥാപാത്രാവതരണം പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. അതുകൊണ്ടു തന്നെയാണ് ശ്രീനി നായകനായ ചിത്രങ്ങള്‍ വിജയം നേടുന്നത്.
2008ലും ശ്രീനിവാസനെ നായകവേഷങ്ങള്‍ തേടിയെത്തുകയാണ്. ശ്രീനി നായകനായ പച്ചമരത്തണലില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഹരിദാസ് സംവിധാനം ചെയ്യുന്ന അരവിന്ദന്റെ ആത്മകഥയിലും ശ്രീനി നായകനാവുന്നു.
ശ്രീനി ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ സുകന്യ, ലാല്‍, ജഗതി, ജഗദീഷ് എന്നിവരും അരവിന്ദന്റെ ആത്മകഥയില്‍ വേഷമിടുന്നു. ചിത്രത്തില്‍ ടി.എ.ഷാഹിദാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. മിനര്‍വ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനോജ് ചിത്രം നിര്‍മിക്കുന്നു.


Click it and Unblock the Notifications











