»   » എണ്ണം കൊണ്ട് വളര്‍ന്ന മലയാള സിനിമാവര്‍ഷം

എണ്ണം കൊണ്ട് വളര്‍ന്ന മലയാള സിനിമാവര്‍ഷം

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയില്‍ മികച്ചനേട്ടങ്ങള്‍ കൊയ്ത വര്‍ഷമാണ് അവസാനിക്കാന്‍ പോകുന്നത്. എണ്ണം കൊണ്ട് സിനിമവളര്‍ന്നപ്പോഴും നഷ്ടകണക്കുകള്‍ പറയാനും ഏറെയുണ്ടാവും. എന്നാല്‍ വിപ്‌ളവകരമായ ചില ചുവടുവെപ്പുകള്‍ മലയാളസിനിമയുടെ മുഖഛായയ്ക്ക് ഗണ്യമായ മാറ്റങ്ങളാണ് ഈ വര്‍ഷം സമ്മാനിച്ചത്.

2012 Malayalam Movies

സൂപ്പര്‍താരങ്ങളല്ല പ്രമേയങ്ങളാണ് നല്ല സിനിമയിലേക്ക് ആളുകളെ അടുപ്പിക്കുന്നതെന്ന് തെളിയിച്ച വര്‍ഷം. നല്ല എക്‌സിബിഷന്‍ സൗകര്യങ്ങളുണ്ടെങ്കില്‍ ടിക്കറ്റ് നിരക്ക് അത്രവലിയ പ്രശ്‌നമല്ലാതാക്കിയ കുടുംബപ്രേക്ഷകര്‍. ഡിജിറ്റല്‍ ഫിലിം മേയ്ക്കില്‍ ഗംഭീരമുന്നേറ്റം, പുതിയ താരോദയങ്ങള്‍, തിളക്കം മങ്ങാതെ ലാല്‍ജോസ് നിറഞ്ഞു നിന്ന വര്‍ഷം.

അന്യഭാഷചിത്രങ്ങളെ തിരസ്‌കരിച്ചതിലൂടെ സ്ഥിരം ചപ്പടാച്ചി ഇറക്കുമതികളോട് പുറം തിരിഞ്ഞു നില്ക്കാന്‍ പ്രേക്ഷകര്‍ പഠിച്ചു. ഇങ്ങനെ ഒട്ടനവധി സവിശേഷതകളുമായി സിനിമ കുതിക്കുമ്പോള്‍ സമരങ്ങളുടെ പിന്തിരിപ്പന്‍ നിലപാടുമായ് തിയറ്റര്‍ ഉടമകള്‍ വന്നെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങി കൊണ്ട് മുട്ടുമടക്കുന്നകാഴ്ചകളും കണ്ടു.

നൂറിലധികം സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യപ്പെട്ടുകഴിഞ്ഞു, ഇനി ഇരുപതിലേറെ ചിത്രങ്ങളെങ്കിലും അണിയറയില്‍ ഡിസംബര്‍ 31നുമുമ്പ് റിലീസ് കാത്ത് മുഖം മിനുക്കുന്നു. പുതുമുഖ സംവിധായകരുടെ സിനിമകളുടെ ബാഹുല്യമുണ്ടെങ്കിലും മുഖ്യധാരയുടെ ശ്രദ്ധനേടിയവര്‍ വളരെ ചുരുക്കം മാത്രം.

ഗ്യാരണ്ടി ഉറപ്പു വരുത്തുന്നതും പുതുമയോട് ചേര്‍ന്നു നില്ക്കുന്ന സമീപനവും കൊണ്ട് ലാല്‍ജോസ് മുന്‍പന്തിയില്‍ നിലയുറപ്പിച്ച സംവിധായകനായി. തന്റെ സിനിമ നിലപാടുകള്‍ ഉറച്ചതുതന്നെയെന്ന് തെളിയിച്ച രഞ്ജിത്. അന്‍വര്‍ റഷീദ് , അഞ്ജലി മേനോന്‍ കൂട്ടുകെട്ട്, ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം. ഇങ്ങനെ ചേര്‍ത്തു വെയ്ക്കാന്‍ പുതുമകളും പ്രിയപ്പെട്ടവയും ഏറെയുണ്ടെങ്കിലും മമ്മൂട്ടി ചിത്രങ്ങളടക്കം താരഭാരസിനിമകളും സ്ഥിരം പരിചിതമായ ശൈലിയെ പ്രേക്ഷകര്‍ നിരാശയോടെ ഉപേക്ഷിക്കുന്നതും കണ്ടു. എന്തുകൊണ്ടും മലയാളസിനിമ ഈ വര്‍ഷം ആഘോഷിക്കാന്‍ ഏറെയുണ്ടെന്ന് ചുരുക്കം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam