»   » മോളിവുഡിന് വിജയത്തിളക്കം; മമ്മൂട്ടി-ലാല്‍ മങ്ങി

മോളിവുഡിന് വിജയത്തിളക്കം; മമ്മൂട്ടി-ലാല്‍ മങ്ങി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/2012-mollywood-summer-season-big-hit-2-102067.html">Next »</a></li></ul>

മോളിവുഡിന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിയ്ക്കുകയാണ് കഴിഞ്ഞുപോയ വേനല്‍ക്കാലം. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച ബോക്‌സ് ഓഫീസ് വിജയഗാഥ ഏപ്രില്‍, മെയ് മാസങ്ങളിലും തുടര്‍ന്നതോടെ മലയാള സിനിമാവിപണി ഏറെ ആശ്വാസത്തിലാണ്.

Ordinary-Mayamohini

അവസാനത്തെ രണ്ടരമാസക്കാലം കഴിഞ്ഞ പതിറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച സമ്മര്‍ സീസണായിരുന്നുവെന്ന് ഏവരും ഒരേ സ്വരത്തോടെ പറയുന്നു. ചെറിയ ബജറ്റില്‍ നിര്‍മിച്ച ഒരുപിടി ചിത്രങ്ങള്‍ വമ്പന്‍ വിജയം നേടിയത് മലയാളസിനിമയില്‍ മാറ്റത്തിന്റെ പാതയിലാണെന്നതിന് വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

പ്രമേയത്തില്‍ അല്ലെങ്കില്‍ അവതരണത്തില്‍ പുതുമ സമ്മാനിച്ച സിനിമകളാണ് വേനലവധിക്കാലത്ത് പ്രേക്ഷകരെ തിയറ്ററുകളിലെത്തിച്ചത്. ഓര്‍ഡിനറി, 22 ഫീമെയില്‍ കോട്ടയം, മല്ലുസിങ്, ഡയമണ്ട് നെക്‌ലേസ് എന്നീ സിനിമകള്‍ അമ്പരിപ്പിയ്ക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. ദിലീപിന്റെ മായാമോഹിനി നേടിയ ബ്ലോക് ബസ്റ്റര്‍ വിജയം മാത്രമാണ് ഈ ട്രെന്റിന് എതിരെന്ന് പറയാവുന്നത്. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം വീണപ്പോള്‍ നേടിയ വിജയം ദിലീപിന് ഏറെ ആശ്വാസം പകരുമെന്ന കാര്യമുറപ്പാണ്.

മാര്‍ച്ച് 17ന് തിയറ്ററുകളിലെത്തിയ ഓര്‍ഡിനറിയാണ് സീസണിലെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. സുഗീതെന്ന നവാഗതന്റെ സംവിധാനത്തിലെത്തിയ ചിത്രം നേടിയ വിജയം കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും താരമൂല്യം കുത്തനെ ഉയര്‍ത്താന്‍ സഹായകരമായി. 3 കോടി രൂപ ചെലവായ ചിത്രം 60 ദിവസം കൊണ്ടു വാരിയത് 14.4 കോടി രൂപയാണ്. ആരും പ്രതീക്ഷിയ്ക്കാത്ത എക്‌സ്ട്ര ഓര്‍ഡിനറി പ്രകടനം കാഴ്ചവച്ചതോടെ സമ്മര്‍ സീസണിന് മികച്ച തുടക്കമാണ് ലഭിച്ചത്.

ഏപ്രില്‍ ഏഴിന് തിയറ്ററുകളിലെത്തിയ മായാമോഹിനിയും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ദിലീപിന്റെ സ്ത്രീവേഷം ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയെങ്കിലും ഈ വര്‍ഷത്തെ ബംപര്‍ ഹിറ്റായി ചിത്രംമാറി. ജോസ് തോമാസ് സംവിധാനം ചെയ്ത സിനിമ 4.5 കോടി രൂപയിലാണ് ഫസ്റ്റ് പ്രിന്റായത്. എന്നാല്‍ മെയ് ഏഴാവുമ്പോഴേക്കും 20 കോടി രൂപ നിര്‍മാതാവിന് നേടിക്കൊടുത്ത് മായാമോഹിനി ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു.

അടുത്ത പേജില്‍
22 എഫ്‌കെ, ഡയമണ്ട്, മല്ലുസിങ്-വിജയക്കുതിപ്പ്

<ul id="pagination-digg"><li class="next"><a href="/news/2012-mollywood-summer-season-big-hit-2-102067.html">Next »</a></li></ul>
English summary
The summer of 2012 has turned out to be the best for Malayalam film industry in nearly a decade

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam