22 എഫ്‌കെ, ഡയമണ്ട്, മല്ലുസിങ് -വിജയക്കുതിപ്പ്
ആഷിക് അബു എന്ന സംവിധായകന്റെ ധീരമായ ചുവടുവയ്പ്പിന് അര്‍ഹിച്ച പ്രതിഫലമാണ് 22 ഫീമെയില്‍ കോട്ടയം എന്ന ചെറിയ ചിത്രം നേടിയ വലിയ വിജയം. നിരൂപകര്‍ ഒന്നടങ്കം പിന്തുണച്ച ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ പോസറ്റീവായും നെഗറ്റീവായും അഭിപ്രായങ്ങള്‍ വന്നുവെങ്കിലും ബോക്‌സ് ഓഫീസില്‍ സിനിമ വെന്നിക്കൊടി പാറിച്ചു.

സിനിമക്കെതിരെ വിമര്‍ശനങ്ങള്‍ പോലും പരസ്യമാക്കി മാറ്റാനുള്ള അണിയറപ്രവര്‍ത്തകരുടെ മിടുക്കും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ഇമേജുകള്‍ തകര്‍ത്തെറിഞ്ഞുള്ള ഫഹദ് ഫാസിലിന്റെയും റിമ കല്ലിങ്ങലിന്റെയും അഭിനയപാടവമാണ് സിനിമയ്ക്ക് മുതല്‍ക്കൂട്ടായത്. അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമയെന്ന ബഹുമതിയും 22 ഫീമെയില്‍ കോട്ടയത്തിന് കൈവന്നു. 42 സെന്ററുകളില്‍ നിന്നായി 22 ഫീമെയില്‍ കോട്ടയം 4.5 കോടി രൂപ ഗ്രോസ് നേടി ബോക്‌സ് ഓഫീസിലും 22 എഫ്‌കെ തിളങ്ങുകയായിരുന്നു.
ആദ്യചിത്രമായ പോക്കിരിരാജയും പിന്നീടുവന്ന സീനിയേഴ്‌സിന്റെയും വിജയം ആവര്‍ത്തിയ്ക്കുകയാണ് മല്ലുസിങിലൂടെ വൈശാഖ് ചെയ്തത്.
യുവതാരങ്ങളെ അണിനിരത്തി വൈശാശ് ഒരുക്കിയ മല്ലുസിംഗ് യുവസംവിധായകന് ഹാട്രിക് നേട്ടമായി മാറിക്കഴിഞ്ഞു. മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ഗ്രാന്റ് മാസ്റ്ററിനെ കടത്തിവെട്ടി മുന്നേറിയ മല്ലു സിങിന് ഏഴ് കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.
ലാല്‍ജോസിന്റെ മുന്‍കാല ഹിറ്റുകളുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ഡയമണ്ട് നെക്‌ലേസ് ഹിറ്റ് പട്ടികയില്‍ ഇടംനേടിക്കഴിഞ്ഞു. ദുബയ് നഗരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിലൂടെ ഈ സമ്മര്‍ സീസണിലെ രണ്ടാമത്തെ ഹിറ്റാണ് ഫഹദ് ഫാസില്‍ സ്വന്തമാക്കിയത്. തിയറ്ററുകളില്‍ നിന്ന് തന്നെ ഡയമണ്ട് നെക്‌ലേസ് ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍.
അടുത്ത പേജില്‍


Click it and Unblock the Notifications