twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വേനലില്‍ വാടിപ്പോയ വമ്പന്മാര്‍

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/2012-mollywood-summer-season-big-hit-2-102067.html">« Previous</a>

    തോല്‍വികളേറ്റു വാങ്ങാനായി മാത്രം രണ്ട് മമ്മൂട്ടി സിനിമകളാണ് വേനലവധിക്കാലത്ത് തിയറ്ററുകളിലെത്തിയത്. ഷാജി കൈലാസ് ചിത്രമായ കിങ് ആന്റ് കമ്മീഷണറാണ് ആദ്യം പൊട്ടിത്തകര്‍ന്നത്. രഞ്ജി പണിക്കരുടെ മൂര്‍ച്ച പോയ തൂലികയില്‍ പിറന്ന തിരക്കഥയായിരുന്നു സിനിമയ്ക്ക് തിരിച്ചടിയായത്.

    Grand Master-Cobra

    മമ്മൂട്ടി-സുരേഷ് ഗോപി എന്നീ വമ്പന്‍ താരങ്ങളുടെ സാന്നിധ്യം പോലും കിങ് ആന്റ് കമ്മീഷണറിന് രക്ഷയായില്ല. വന്‍ ബജറ്റിലൊരുക്കിയ സിനിമ വന്‍ നഷ്ടത്തോടെ തന്നെ തിയറ്റര്‍ വിട്ടു. പ്രായം മറന്നുള്ള മമ്മൂട്ടിയുടെ കോബ്രായം കളിയ്ക്കും പ്രേക്ഷകര്‍ ചുട്ടമറുപടി തന്നെ നല്‍കി. ലാലിന്റെ സംവിധാനമൊക്കെ ഉണ്ടായിരുന്നെങ്കിലുംബോക്‌സ് ഓഫീസില്‍ അര്‍ഹിച്ച തിരിച്ചടി തന്നെയാണ് ഈ സിനിമയും ഏറ്റുവാങ്ങിയത്.

    ഈ വേനലില്‍ അടിപതറിയ മറ്റൊരു താരം മോഹന്‍ലാലാണെന്ന് പറയുമ്പോള്‍ പലരും അദ്ഭുതം കൂറും. ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ മോഹന്‍ലാലിന്റെ ഗ്രാന്റ് മാസ്റ്ററും ശരാശരിയിലൊതുങ്ങിപ്പോയതാണ് ലാലിന് തിരിച്ചടിയായത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്ററെ ഒട്ടുമിക്ക നിരൂപകരും പിന്തുണച്ചെങ്കിലും അത് മുതലാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

    കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാളസിനിമയില്‍ ഉറച്ചുനില്‍ക്കുന്ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വാണിജ്യചിത്രങ്ങള്‍ക്ക് വന്‍ ഇനീഷ്യല്‍ കളക്ഷന്‍ പോലും സ്വന്തമാക്കാന്‍ കഴിയാഞ്ഞത് മറ്റു ചില ചിന്തകളാണ് ഉയര്‍ത്തിവിടുന്നത്. ഇനിയും കരുതലോടെ മുന്നോട്ടുനീങ്ങിയില്ലെങ്കില്‍ ഇവരുടെ താരപ്രഭാവം ഇനിയുണ്ടാവില്ലെന്ന് തന്നെ ഉറപ്പിച്ചു പറായം.

    യുവതാര നിരയില്‍ മുന്നില്‍ നില്‍ക്കുന്ന പൃഥ്വിരാജാണ് ഈ വേനലില്‍ വാടിപ്പോയ മറ്റൊരു താരം. ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ് തരക്കേടില്ലാത്ത സിനിമയെന്ന് പേരുനേടിയെങ്കിലും പ്രേക്ഷകര്‍ മുഖംതിരിച്ചതോടെ സിനിമ പരാജയം നുണഞ്ഞു. തമിഴ് നടന്‍ ശശികുമാര്‍ ഉള്‍പ്പെടെയുള്ള വന്‍താരനിര പോലും മാസ്‌റ്റേഴ്‌സിനെ രക്ഷിച്ചില്ല. ദീപന്‍ സംവിധാനം ചെയ്ത ഹീറോയ്ക്കും തിയറ്ററുകളില്‍ തരംഗം സൃഷ്ടിയ്ക്കാനാവഞ്ഞത് നടന് ക്ഷീണമായി. ഏറെ വൈകി തിയറ്ററുകളിലെത്തിയ തിരുവമ്പാടി തമ്പാനും വീണതോടെ ഈ സമ്മര്‍ ജയറാമിനും രാശിയല്ലാതായി മാറി.

    ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ സമ്മര്‍ സീസണ്‍ അവസാനിയ്ക്കുമ്പോള്‍ ചിരിയ്ക്കാനുള്ള വകയുള്ളത് ഈ യുവതാരങ്ങള്‍ക്കാണ്. ബിജു മേനോന്‍ ബാബു രാജ് എന്നിവര്‍ക്ക് കരിയറില്‍ പുതിയൊരു ഇന്നിങ്‌സ് തുടങ്ങാനും കഴിഞ്ഞ രണ്ടരമാസക്കാലത്തിലൂടെ കഴിഞ്ഞു.
    ആദ്യപേജില്‍
    വേനലില്‍ മോളിവുഡ് വെട്ടിത്തിളങ്ങി; സൂപ്പറുകള്‍ വാടി

    <ul id="pagination-digg"><li class="previous"><a href="/news/2012-mollywood-summer-season-big-hit-2-102067.html">« Previous</a>

    English summary
    The summer of 2012 has turned out to be the best for Malayalam film industry in nearly a decade
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X