കണിയൊരുക്കാന്‍ കോട്ടയത്തെ 22കാരി
വിഷുവിന് സിനിമാപ്രേമികള്‍ കണിയൊരുക്കാന്‍ കോട്ടയത്തെ ഇരുപത്തിരണ്ടുകാരി പെണ്ണും എത്തുന്നുണ്ട്. അവള്‍ ആരെന്നല്ലേ? സാള്‍ട്ട് ആന്റ് പെപ്പറിന് ശേഷം ആഷിക് അബു ഒരു്ക്കുന്ന ചിത്രത്തിലെ നായികയാണ് കോട്ടയത്തുകാരി.

വിഷുത്തലേന്ന് തിയറ്ററുകളിലെത്തുന്ന 22 ഫീമെയില്‍ കോട്ടയത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 2 സെക്കന്റാണ്. ബാംഗ്ലൂരില്‍ ജീവിക്കുന്ന ഒരു മലയാളി നഴ്‌സിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.
കോട്ടയത്തെ 22കാരിപ്പെണ്ണിന്റെ പേര് ടെസ്സ എബ്രഹാം. ബാംഗ്ലൂരിലെ നഴ്‌സിങ് പഠനത്തിന് ശേഷം കാനഡയിലേക്ക് പറക്കണമെന്നാണ് അവളുടെ മോഹം. ക്രോസ് ഓവര്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് സിറിളുമായുള്ള സൗഹൃദം പ്രണയമായി വളരുന്നു. തുടര്‍ന്ന് ഇവര്‍ക്കിടയില്‍ സംഭവിയ്ക്കുന്ന കഥയാണ് ആഷിക് അബു പറയുന്നത്. ടെസ്സയായി റീമ കല്ലിങ്കലും സിറിളായി ഫഹദ് ഫാസിലുമാണ് അഭിനയിക്കുന്നത്. ഇവര്‍ക്ക് പുറമെ പഴയതലമുറയിലെ ഒരു കൂട്ടം താരങ്ങളും ചിത്രത്തിലുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതാപ് പോത്തന്‍ അഭിനയിക്കുന്ന സിനിമയില്‍ സത്താറും ടിജി രവിയും അണഇനിരക്കുന്നു.
അഭിലാഷ് എസ് കുമാറും സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് 22 ഫീമെയില്‍ കോട്ടയത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫിലിം ബ്രിവറിയുടെ ബാനറില്‍ ഒ.ജി സുനിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











