തൃശൂരിന്റെ ആനപ്പെരുമയുമായി തിരുവമ്പാടി തമ്പാന്‍

By Ajith Babu

Next »

« Previous

തൃശൂരിന്റെ ആനപ്പെരുമയുമായി തിരുമ്പാടി തമ്പാനെത്തുകയാണ്. പൂരപ്പറമ്പ് നിറയുന്ന പുരുഷാരവും സ്വര്‍ണത്തിടമ്പ് പേറുന്ന കൊമ്പനാനകളുമെല്ലാം ഓരോ തൃശൂക്കാരനിലും എന്നും ആവേശംനിറയ്ക്കുന്ന കാഴ്ചകളാണ്. കരിവീരന്മാരെ ജീവനുതുല്യം സ്‌നേഹിയ്ക്കുന്ന തൃശൂരെ തിരുവമ്പാടി ആലങ്ങാട്ട് മാളികയിലെ ഇളമുറത്തമ്പാന്‍മാരുടെ കഥയാണ് തിരുവമ്പാടി തമ്പാന്‍ പറയുന്നത്.

Thiruvambadi Thamban

ശിക്കാറിനു ശേഷം എം. പത്മകുമാര്‍, എസ്. സുരേഷ് ബാബു ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ജയറാമാണ് നായകന്‍. നായിക ഹരിപ്രിയയാണ്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയ താരങ്ങള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

മലയാളത്തില്‍ ആനക്കഥകള്‍ പറഞ്ഞ ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച ജയറാമിന്റെ വ്യത്യസ്തമായ ഒരാനക്കഥയാണ് തിരുവമ്പാടി തമ്പാന്‍. ഇതൊരാനക്കഥയല്ല, ആനപ്രേമികളുടെ കഥയാണെന്നാണ് സംവിധായകന്‍ പത്മകുമാര്‍ പറയുന്നത്.

ശക്തന്‍ തമ്പുരാന്റെ കാലത്ത് വ്യാപാരത്തിനായി തൃശൂരില്‍ പാര്‍പ്പുറപ്പിച്ച 64 ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പ്രധാനപ്പെട്ടവരാണ് തിരുവമ്പാടി ആലങ്ങാട് മാളികക്കാര്‍. പാരമ്പര്യമായി ആനക്കമ്പക്കാരായ ഈ തറവാട്ടിലെ ഇന്നത്തെ തലമുറക്കാരാണ് തിരുവമ്പാടി മാത്തന്‍ തരകനും മകന്‍ തിരുവമ്പാടി തമ്പാനും. ഇന്ന് ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ആന കോണ്‍ട്രാക്ടറാണിവര്‍. അവര്‍ക്ക് കൂട്ടായി അമ്മാവനായ കുഞ്ഞൂഞ്ഞ് മാപ്പിളയും ഉണ്ട്.

30 ലോറികളുള്ള കുഞ്ഞൂഞ്ഞിന് ആനപ്പട്ട ബിസിനസ്സാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആനപ്പന്തികളിലേക്ക് പനംപട്ട കയറ്റിയയയ്ക്കലാണ് പ്രധാന പരിപാടി. ഇവര്‍ മൂന്നുപേര്‍ ഒന്നിച്ചാല്‍ ആര്‍ക്കും അവരെ തടുക്കാന്‍ കഴിയില്ല. നാട്ടിലെ പൂരങ്ങള്‍ക്ക് തിടമ്പ് എഴുന്നള്ളിക്കാന്‍ തലയെടുപ്പുള്ള ആനകളെ ഇറക്കുന്നതും തമ്പാന്മാരാണ്.

നാട്ടിലെ ഉത്രംകര ക്ഷേത്രത്തിലെ പൂരത്തിന് ആനയെ കൊണ്ടുവരാന്‍ മാത്തന്‍ തരകനും തമ്പാനും അമ്മാവന്‍ കുഞ്ഞൂഞ്ഞും ചേര്‍ന്ന് സോന്‍പൂരിലെ ഗജമേളയില്‍ പോയി തിരിച്ചുവരുമ്പോള്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് തിരുവമ്പാടി തമ്പാന്റെ പശ്ചാത്തലം. ചിത്രത്തില്‍ ആലങ്ങാട്ട് മാത്തന്‍ തരകനായി ജഗതി ശ്രീകുമാറും മകന്‍ തിരുവമ്പാടി തമ്പാനായി ജയറാമും അമ്മാവന്‍ കുഞ്ഞൂഞ്ഞ് ആയി നെടുമുടി വേണുവും വേഷമിടുന്നു.

തിരുവമ്പാടി തമ്പാന്റെ ഷൂട്ടിങിന്റെ അവസാനഘട്ടത്തിലാണ് മലയാളിയുടെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ കാറപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ജഗതി ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടത് സിനിമയുടെ ഷൂട്ടിങിനെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജയറാമും ജഗതിയും ചേര്‍ന്നുള്ള ഒരു ഗാനരംഗത്തിന്റെ ഷൂട്ടിങ് തന്നെ ഇതേതുടര്‍ന്ന് വേണ്ടെന്നുവച്ചതായും സൂചനകളുണ്ട്. ഇതിന് പുറമെ കഥയില്‍ ചെറിയ തിരുത്തല്‍ വരുത്തിയതായും അണിയറസംസാരമുണ്ട്.

ഹരിപ്രിയയാണ് ചിത്രത്തിലെ നായിക. ചേരന്റെ മുരാനിലെ നായികയായിരുന്നു ഹരിപ്രിയ. വെണ്ണിലാ കബഡിക്കൂട്ടത്തിലൂടെ ശ്രദ്ധേയനായ കിഷോര്‍, പശങ്ക, യുദ്ധംശെയ് എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ജെ.പി. എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനാര്‍ദ്ദനന്‍, ശ്രീലത, വിജയന്‍ പെരിങ്ങോട്, നന്ദു, വിക്രമന്‍നായര്‍, അനില്‍ മുരളി, സാദിഖ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ആനക്കഥകളെ എന്നും നെഞ്ചോട് ചേര്‍ത്ത പ്രേക്ഷകര്‍ തിരുവമ്പാടി തമ്പാനെയും ഏറ്റെടുക്കുമെന്നാണ് സംവിധായകന്റെ പ്രതീക്ഷ.
അടുത്ത പേജില്‍

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X