»   » പത്മപ്രിയയ്ക്ക് 2013 ഭാഗ്യ വര്‍ഷമോ?

പത്മപ്രിയയ്ക്ക് 2013 ഭാഗ്യ വര്‍ഷമോ?

Posted By:
Subscribe to Filmibeat Malayalam
Padma Priya
പത്മപ്രിയക്ക് 2012 പൊതുവെ ഭാഗ്യ വര്‍ഷമായിരുന്നില്ല. കൈവച്ച പടങ്ങളില്‍ ഒന്നും തന്നെ ശ്രദ്ദേയമായ കഥാപാത്രമാവാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഐറ്റം ഡാന്‍സില്‍ കൈവയ്ക്കാമെന്ന് കരുതി. അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ ഒരു ഐറ്റം നമ്പര്‍ ചെയ്ത് നോക്കി ഭാഗ്യം കടാക്ഷിച്ചില്ല എന്നു മാത്രമല്ല നിരവധി പൊല്ലാപ്പുകള്‍ക്ക് കാരണമാകുകയും ചെയ്തു.

പക്ഷേ തെറ്റയ തീരുമാനങ്ങള്‍ എടുത്ത് ഗ്രാഫ് താഴ്ന്നു എന്ന് വിചാരിച്ച അസൂയാലുക്കള്‍ക്ക് തെറ്റി. സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന ചിത്രത്തില്‍ പത്മപ്രിയ പ്രധാന കഥാപാത്രത്തെ അവതരിപ്പക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കൂടെയുള്ള മൂന്നാമത്തെ ചിത്രമാണ് ലേഡീസ് ആന്റ് ജന്റില്‍മാന്‍. മീരജാസ്മിന്‍, മമ്ത മോഹന്‍ദാസ്, കൃഷ് സത്താര്‍, മിത്ര കുര്യന്‍, കലാഭവന്‍ ഷാജണ്‍, മനോജ് കെ ജയന്‍, കൃഷ്ണകുമാര്‍ എന്നീ താരനിരകളും ഈ ചിത്രത്തിലുണ്ട്. ജ്യോതി എന്ന കുസൃതി പെണ്‍കുട്ടിയായാണ് പത്മപ്രിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അമല്‍ നീരദിന്റെ അടുത്ത ചിത്രമായ അഞ്ചു സുന്ദരികള്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിലും പത്മപ്രിയ അഭിനയിക്കുന്നുണ്ട്. ഹഫദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ ഷര്‍വാണി, ബിജു മേനോന്‍ എന്നീ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

2004ല്‍ സിനിമയില്‍ എത്തിയ പ്രിയ മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകന്‍ സമ്മാനിച്ചിട്ടുണ്ട്. അഭിനയത്തില്‍ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന താരമാണ് പത്മപ്രിയ. തമിഴിലും തെലുങ്കിലും കന്നടത്തിലും ഒരു പോലെ തിളങ്ങുന്ന താരത്തിന് മലയാളത്തില്‍ അഭിനയിക്കാനാണ് ഏറെ ഇഷ്ടം. മോഹന്‍ലാലിന്റെ കൂടെ മുമ്പ് രണ്ട് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഓരാ പ്രാവശ്യം അഭിനയിക്കുമ്പോഴും അത് പുതിയൊരു അനുഭവമാണ് തരുന്നതെന്ന് പത്മപ്രിയ പറയുന്നു.

നടിക്ക് ക്യാമറ വെളിച്ചത്തിനു മുമ്പില്‍ എപ്പോഴും തിളങ്ങി നില്‍ക്കണമെന്നാഗ്രഹമില്ല എന്നാലും നല്ല പ്രോജക്ടിന്റെ ഭാഗമാകാന്‍ കഴിയണമെന്നും ജനം ഓര്‍ത്തിരിക്കുന്ന നല്ല കഥാപത്രങ്ങള്‍ ചെയ്യണം എന്നും പത്മപ്രിയ പറയുന്നു. 2013 താരത്തിന് ഭാഗ്യവര്‍ഷമാകട്ടെയെന്ന് നമുക്ക് ആശംസിക്കാം.

English summary
Last year was not lucky for actress Padmapriya. She bouncing back with two major movies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam