നിവിനു ചുറ്റും മലയാള സിനിമ

By Nirmal Balakrishnan

നിവിന്‍പോളി എന്ന താരത്തിനു ചുറ്റിലേക്കും മലയാള സിനിമ കറങ്ങിയെത്തുന്നു എന്നതാണ് 2015 നല്‍കുന്ന സൂചന. സൂപ്പര്‍താരങ്ങളെ കിട്ടിയിട്ടും വേണ്ട, നിവിന്‍ പോളി മതി എന്നാണിപ്പോള്‍ നിര്‍മാതാക്കള്‍ പറയുന്നത്. കേവലം രണ്ടുചിത്രങ്ങളുടെ അടുപ്പിച്ചുള്ള വിജയം കൊണ്ടാണ് നിവിന്‍പോളി ഈ നേട്ടമെല്ലാം ഉണ്ടാക്കിയത്. പ്രതിഫലം ഒരു കോടിയില്‍ അധികം വാങ്ങാവുന്ന സ്ഥിതിയിലേക്ക് നിവിന്‍പോളി വളര്‍ന്നു.

രാജേഷ് പിള്ളയുടെ മിലിയായിരുന്നു ഈ വര്‍ഷത്തെ ആദ്യ നിവിന്‍പോളി ചിത്രം. അതുപക്ഷേ ഒരു പെണ്‍പക്ഷ ചിത്രമായിരുന്നു. അമലാ പോളിനായിരുന്നു പ്രധാന വേഷം. നിവിന്‍ സപ്പോര്‍ട്ടിങ് താരം മാത്രമായിരുന്നു.

nivin

എന്നാല്‍ പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍സെല്‍ഫി ഹിറ്റായതോടെ നിവിന്‍ പോളിയുടെ ഗ്രാഫ് കുതിക്കാന്‍ തുടങ്ങി. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ വിനിതും അജു വര്‍ഗീസ് ഹിറ്റാകുന്നതിലെ പ്രധാന ഘടകങ്ങളായിരുന്നു. എങ്കിലും നേട്ടമെല്ലാം നിവിന്‍ പോളിക്കാണു ലഭിച്ചത്. കാരണം തൊട്ടുപിന്നാലെ വന്ന പ്രേമത്തിന്റെ വന്‍ വിജയം തന്നെ. ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍പ്രദര്‍ശിപ്പിക്കുകയാണ് പ്രമം. അല്‍ഫോണ്‍സ് പുത്രനൊരുക്കിയ പ്രേമം മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളുടെയും വിജയ ചരിത്രം മറികടന്നു. രണ്ടുവര്‍ഷം മുന്‍പിറങ്ങിയ ദൃശ്യത്തിന്റെ റെക്കോര്‍ഡുകള്‍ പോലും പ്രേമം താഴെയാക്കി.

ഇതോടൊപ്പം റിലീസ് ചെയ്ത ശ്യമാപ്രസാദിന്റെ ഇവിടെ വന്‍ പരാജയമായിരുന്നു. എന്നാല്‍ ആ പരാജയം നിവിന്‍ പോളിയെ ബാധിച്ചില്ല. കാരണം പ്രേമത്തിന്റെ മായിക വലയത്തിലായിരുന്നു മലയാളത്തിലെ യുവാക്കളെല്ലാം. നിവിന്‍ പോളിയുടെ താടിക്കും മലര്‍ എന്ന കഥാപാത്രത്തിന്റെ നൃത്തത്തിനു മുന്‍പിലും അവര്‍ മയങ്ങിപ്പോയി.

ഇപ്പോള്‍ എത്ര കോടികള്‍ ചോദിച്ചാലും പ്രതിഫലമായി നല്‍കാന്‍ നിര്‍മാതാക്കള്‍ തയാറായി നില്‍ക്കുന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം ശ്രദ്ധിച്ചാണ് നിവിന്‍പോളി ഇപ്പോള്‍ സ്വീകരിക്കുന്നത്. മുന്‍പ് സ്വീകരിച്ചിരുന്ന രണ്ട് ഓഫറുകള്‍ വേണ്ടെന്നു വച്ചു. ആക്ഷന്‍ ഹീറോ രാജു ആണിപ്പോള്‍ അഭിനയിക്കുന്ന ചിത്രം. എബ്രിഡ് ഷൈന്‍ ആണ് സംവിധാനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X