»   » ഈ വര്‍ഷം ഇനി ഡേറ്റില്ല; മണിരത്‌നത്തോട് പോലും ദുല്‍ഖര്‍ നോ പറഞ്ഞു!!

ഈ വര്‍ഷം ഇനി ഡേറ്റില്ല; മണിരത്‌നത്തോട് പോലും ദുല്‍ഖര്‍ നോ പറഞ്ഞു!!

By: Rohini
Subscribe to Filmibeat Malayalam

2015 ല്‍ വളരെ സാവകാശം നടക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ഓകെ കണ്‍മണി, 100 ഡെയ്‌സ് ഓഫ് ലവ്, ചാര്‍ലി എന്നീ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്. എന്നാല്‍ 2016 അങ്ങനെയല്ല. കൈ നിറയെ ചിത്രങ്ങളാണ്.

also read: ഞാന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി, നേരില്‍ കാണണം എന്ന് ബോളിവുഡ് താരം ആദിത്യറോയ് കപൂര്‍

ഓകെ കണ്‍മണിയ്ക്ക് ശേഷം, തന്റെ അടുത്ത ചിത്രത്തിലേക്ക് മണിരത്‌നം വിളിച്ചിട്ട് പോലും നല്‍കാന്‍ ദുല്‍ഖറിന് ഡേറ്റില്ലായിരുന്നുവത്രെ. തമിഴില്‍ നിന്ന് വേറെയും പല അവസരങ്ങളും വരുന്നുണ്ട്. എന്നിരുന്നാലും മലയാളത്തിനാണ് മുന്‍ഗണന. ഏതൊക്കെയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രമെന്ന് നോക്കാം...

ഈ വര്‍ഷം ഇനി ഡേറ്റില്ല; മണിരത്‌നത്തോട് പോലും ദുല്‍ഖര്‍ നോ പറഞ്ഞു!!

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിയ്ക്കുന്ന ചിത്രമാണ് കലി. സായി പല്ലവി നായികയായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. റൊമാന്റിക് ത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ രാജേഷ് ഗോപിനാഥിന്റേതാണ്.

ഈ വര്‍ഷം ഇനി ഡേറ്റില്ല; മണിരത്‌നത്തോട് പോലും ദുല്‍ഖര്‍ നോ പറഞ്ഞു!!

ഇപ്പോള്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചുവരുന്നത്. ഇടയ്ക്ക് പനി കാരണം നാല് ദിവസത്തെ ഷൂട്ടിങ് മുടങ്ങിയിരുന്നു. നാലാം തിയ്യതി ഷൂട്ടിങ് പുനരാരംഭിയ്ക്കും. പി ബാലചന്ദ്രന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രം ഏറെ പ്രത്യേകതയുള്ളതാണ്

ഈ വര്‍ഷം ഇനി ഡേറ്റില്ല; മണിരത്‌നത്തോട് പോലും ദുല്‍ഖര്‍ നോ പറഞ്ഞു!!

ഒരു ഇന്ത്യന്‍ പ്രണയ കഥയ്ക്ക് ശേഷം ഇഖ്ബാല്‍ കുറ്റിപ്പാലവും സത്യന്‍ അന്തിക്കാടും ഒന്നിയ്ക്കുന്ന ചിത്രമാണ് മറ്റൊന്ന്. സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ഈ വര്‍ഷം ഇനി ഡേറ്റില്ല; മണിരത്‌നത്തോട് പോലും ദുല്‍ഖര്‍ നോ പറഞ്ഞു!!

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ദുല്‍ഖറാണ് നായന്‍. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശാണ് നിര്‍മിയ്ക്കുന്നത്.

ഈ വര്‍ഷം ഇനി ഡേറ്റില്ല; മണിരത്‌നത്തോട് പോലും ദുല്‍ഖര്‍ നോ പറഞ്ഞു!!

തന്റെ പതിവ് ശൈലിയില്‍ നിന്ന് മാറി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് മറ്റൊന്ന്. നവാഗതനായ ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അമല്‍ നീരദിന്റെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിയ്ക്കുന്ന ചിത്രം ബിഗ് ബജറ്റാണെന്നാണ് കേള്‍ക്കുന്നത്.

ഈ വര്‍ഷം ഇനി ഡേറ്റില്ല; മണിരത്‌നത്തോട് പോലും ദുല്‍ഖര്‍ നോ പറഞ്ഞു!!

ഹരി ശങ്കറും ഹരീഷ് നാരായണനും ചേര്‍ന്നൊരുക്കുന്ന തമിഴ് ചിത്രത്തിലും ദുല്‍ഖര്‍ കരാറൊപ്പിട്ടതായി അറിയുന്നു. ഹന്‍സിക ഹസനാണത്രെ നായിക. വിഷന്‍ ഐ മീഡിയയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
2016 is busy year for Dulquar Salman

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam