»   »  പുതുമുഖങ്ങള്‍ക്ക് പറ്റുന്ന അബദ്ധം ഈ നടിയ്ക്ക് പറ്റിയില്ല, രജിഷ വിജയന്റെ കഥാപാത്രാവതരണം

പുതുമുഖങ്ങള്‍ക്ക് പറ്റുന്ന അബദ്ധം ഈ നടിയ്ക്ക് പറ്റിയില്ല, രജിഷ വിജയന്റെ കഥാപാത്രാവതരണം

Posted By:
Subscribe to Filmibeat Malayalam

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് രജിഷ വിജയന്‍. ആസിഫ് അലിയുടെ നായികയായ എലി എന്ന എലിസബത്തിന്റെ വേഷത്തിലാണ് നടി അഭിനയിച്ചത്. ഇപ്പോഴിതാ ആദ്യ ചിത്രത്തിലൂടെ തന്നെ നടിയെ തേടി സംസ്ഥാന അവാര്‍ഡും എത്തി.

2016ലെ മികച്ച നടിയ്ക്കുള്ള അവാര്‍ഡാണ് രജിഷ വിജയന്. അപ്രതീക്ഷതമായി എത്തിയ സംസ്ഥാന അവാര്‍ഡിനെ കുറിച്ച് നടി പ്രതികരിച്ചു. ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യമായി ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്മാനോട് നന്ദി പറയണം. പിന്നെ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും.

പുതുമുഖങ്ങളെ പോലെയല്ല

പുതുമുഖങ്ങളെ സംബന്ധിച്ചിടത്തോളം ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ച് കുളമാക്കാറാണ് പതിവ്. എന്നാല്‍ ചിത്രത്തിലെ ഇമോഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. സിനിമ പുറത്തിറങ്ങിയപ്പോള്‍ ആസിഫ് അലി തേച്ചിട്ട് പോയ എലിയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.

ടെലിവിഷന്‍ ഷോകളിലൂടെ

ടെലിവിഷന്‍ ഷോകളില്‍ അവതാരകയായാണ് രജിഷ വിജയന്‍ സിനിമയില്‍ എത്തുന്നത്. 2013-2014ലെ സൂസിസ് കോഡ് സീസണ്‍ 1 എന്ന സൂര്യ മ്യൂസിക് പ്രോഗ്രാമിലൂടെയാണ് തുടക്കം. മഴവില്‍ മനോരമയിലെ ഉഗ്രം ഉജ്ജലം എന്ന റിയാലിറ്റി ഷോയിലും അവതാരകയായിരുന്നു രജിഷ വിജയന്‍.

നായികയായി

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ നായികയായി സിനിമയില്‍ എത്തി. ആസിഫ് അലി, ബിജു മേനോന്‍, ആശാ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദിലീപിനൊപ്പം

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിലും രജിഷ വിജയനാണ് നായിക. ചിത്രം റിലീസ് ഒരുങ്ങുകയാണ്. നേരത്തെ ജനുവരിയില്‍ ചിത്രം റിലീസിനെത്തുമെന്ന് പറഞ്ഞുവെങ്കിലും സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വയ്ക്കുകയായിരുന്നു.

English summary
2016 Kerala State Film Award Rajisha Vijayan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam