»   » രജിഷ വിജയന്‍ മികച്ച നടി, ഇതിലും വലിയ ലക്ക് വരാനില്ല, ആദ്യ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാര്‍ഡ്

രജിഷ വിജയന്‍ മികച്ച നടി, ഇതിലും വലിയ ലക്ക് വരാനില്ല, ആദ്യ ചിത്രത്തിലൂടെ സ്റ്റേറ്റ് അവാര്‍ഡ്

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമാ അവാര്‍ഡാണ് സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപിച്ചു. രജിഷ വിജയനെ മികച്ച നടിയായി തെരഞ്ഞെടുത്തു. ആരാധകര്‍ പ്രതീക്ഷിച്ച ഒട്ടേറെ പേരെ കടത്തിവെട്ടിയാണ് രജിഷ വിജയന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രജിഷ വിജയന്‍ സ്വന്തമാക്കിയത്. ആസിഫ് അലി നായക വേഷത്തില്‍ എത്തിയ ചിത്രത്തില്‍ എലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

പ്രക്ഷക ശ്രദ്ധ നേടിയ കഥാപാത്രം

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു രജിഷ വിജയന്റേത്. പ്രണയ തകര്‍ച്ച നേരിട്ട എലി എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയിലും ഹിറ്റായി

ആദ്യ ചിത്രം

രജിഷ വിജയന്റെ ആദ്യ ചിത്രം കൂടിയാണിത്. ആസിഫ് അലി, ബിജു മേനോന്‍, ആശാ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അവതാരകയായി സിനിമയിലേക്ക്

ടിവി ചാനലുകളില്‍ അവതാരകയായാണ് നടി സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ ഇമോഷണല്‍ സീനുകളിലെല്ലാം നടി അതിന്റേതായ ഭാവത്തില്‍ ചെയ്തു

രണ്ട് ചിത്രങ്ങളുടെ തിരക്കില്‍

അനുരാഗ വെള്ളത്തിന് ശേഷം നടി ഇപ്പോള്‍ രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ്. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങളില്‍ രജിഷ വിജയനാണ് നായിക.

English summary
2017 state award best actress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam