1 മാസം 2 സിനിമകള്‍, മമ്മൂട്ടിയുടെ വിസ്മയം കാണാന്‍ ഇരിക്കുന്നതേയുള്ളു! ഒപ്പം പൃഥ്വിരാജും ചാക്കോച്ചനും

2019 പുതിയ വര്‍ഷം പിറന്നിട്ട് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയ്ക്ക് വകയുള്ള ഒന്നും ഇല്ലായിരുന്നു. ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമ ഫീല്‍ ഗുഡ് മൂവിയാണെന്ന അഭിപ്രായം സ്വന്തമാക്കിയെങ്കിലും ബോക്‌സോഫീസില്‍ കത്തി കയറാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജനുവരി 18 മുതല്‍ റിലീസിനെത്തുന്ന സിനിമകള്‍ അങ്ങനെയായിരിക്കില്ലെന്നാണ് സൂചന.

നിവിന്‍ പോളി, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവരുടെ സിനിമകളാണ് ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്താന്‍ ബാക്കിയുള്ളത്. എന്നാല്‍ ഫെബ്രുവരിയിലെത്തുന്നത് അതിലും അഡാറ് ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ് അടുത്ത് അടുത്ത ദിവസങ്ങളില്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.

പേരന്‍പ്

പേരന്‍പ്

മലയാളം, തമിഴ് സിനിമാപ്രേമികള്‍ ഏറെ നാളുകളായി ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് പേരന്‍പ്. ദേശീയ പുരസ്‌കാര ജേതാവ് റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും പ്രമുഖ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചതോടെ തിയറ്റര്‍ റിലീസ് വൈകുകയായിരുന്നു. ഒടുവില്‍ ഫെബ്രുവരി ഒന്നിനാണ് പേരന്‍പ് എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ്രൈഡവറുടെ വേഷത്തിലാണ് മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും പേരന്‍പിനുണ്ട്.

അള്ള് രാമേന്ദ്രന്‍

അള്ള് രാമേന്ദ്രന്‍

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ എത്തുന്നത്. ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രന്‍ ആണ് ഉടന്‍ റിലീസിനെത്തുന്ന സിനിമ. ഫെബ്രുവരി ഒന്നിനായിരിക്കും സിനിമയുടെ റിലീസ്. ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി, ചാന്ദനി ശ്രീധര്‍, എന്നിവരാണ് നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. ജിംഷി ഖാലിദാണ് ഛായഗ്രഹണം. കുഞ്ചാക്കോ ബോബന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷമായിരിക്കും ചിത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

 യാത്ര

യാത്ര

തമിഴില്‍ പേരന്‍പില്‍ അഭിനയിച്ചത് പോലെ തെലുങ്കില്‍ മമ്മൂട്ടി അഭിനയിച്ച സിനിമയായിരുന്നു യാത്ര. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മഹി വി രാഘവാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന സിനിമയാണ് യാത്ര. ഫെബ്രുവരി 7 നാണ് യാത്ര റിലീസ് ചെയ്യുന്നത്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് പറയുന്നത്. 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സാണ് യാത്ര നിര്‍മ്മിക്കുന്നത്.

 9

9

പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 9. 100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജെനൂസ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജ് നായകനാവുമ്പോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് ഈ സിനിമയും റിലീസിനെത്തുന്നത്. അടുത്തിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍ അതിശയിപ്പിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X