»   » അനൂപ്‌ മേനോന്‍ പാട്ടെഴുതുന്നു

അനൂപ്‌ മേനോന്‍ പാട്ടെഴുതുന്നു

Posted By:
Subscribe to Filmibeat Malayalam
Anoop menon
അവതാരകനായും നടനായും തിരക്കഥാ കൃത്തായും തിളങ്ങിയ അനുപ് മേനോന്‍ ഇനി പാട്ടെഴുത്തിലേക്ക്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ബ്യൂട്ടിഫുള്‍' എന്ന സിനിമയ്ക്കുവേണ്ടിയാണ് അനൂപ് തൂലികയെടുക്കുന്നത്.

ഇത് ബോധപൂര്‍വമായ ശ്രമമല്ല. ട്യൂണ്‍ സെറ്റ് ചെയ്യുന്നതിനുവേണ്ടി രതീഷ് വേഖയ്ക്കുവേണ്ടിയെഴുതിയ ഡമ്മി ലൈനുകളാണിത്. പക്ഷേ, സംഗീതം പൂര്‍ത്തിയായപ്പോള്‍ രതീഷാണ് പറഞ്ഞത് വരികള്‍ ഇതു തന്നെ മതിയെന്ന്-അനൂപ് വ്യക്തമാക്കി. സിനിമയ്ക്കുവേണ്ടി സ്‌ക്രിപ്റ്റ് എഴുതുന്നതും മറ്റാരുമല്ല.

മുല്ലശ്ശേരി മാധവന്‍കുട്ടി, നേമം പി ഒ എന്ന സിനിമയിലാണ് അനൂപ് അടുത്തതായി അഭിനയിക്കുന്നത്. പുഷ്പകവിമാനം, ഈ അടുത്ത കാലത്ത് എന്നീ സിനിമകള്‍ക്കുവേണ്ടിയും കരാറൊപ്പിട്ടുണ്ട്. വിനയന്റെ കാട്ടുചെമ്പകത്തിലൂടെയാണ്‌ അനൂപ് മേനോന്‍ മലയാളസിനിമയിലേക്ക് കടന്നുവന്നത്.

English summary
Anoop Menon Write songs of VK Prakash's Upcoming Movie Beautiful."The lines were actually written as the dummy lyrics for composer Ratheesh Vegha (of 'Cocktail' fame) to set the tune. But when we were done, Ratheesh insisted that the lines be retained." TOI reports

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam