»   » ലാലിന്റെ പ്രണയരംഗങ്ങള്‍ അശ്ലീലം: അഴീക്കോട്

ലാലിന്റെ പ്രണയരംഗങ്ങള്‍ അശ്ലീലം: അഴീക്കോട്

Posted By:
Subscribe to Filmibeat Malayalam
Sukumar Azhikode
തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ അഭിനയ ജീവിതത്തിലൂടെ നേടിയ അംഗീകാരവും ജനപിന്തുണയും സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലൂടെ വില്‍ക്കുകയാണെന്ന് സുകുമാര്‍ അഴീക്കോട്.

ഈ പ്രായത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്ന പ്രണയരംഗങ്ങള്‍ അശ്ലീലവും അരോചകവുമാണ്. ധനത്തോടുള്ള ആര്‍ത്തി കൊണ്ടാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ അഭിനയിയ്ക്കുന്നതെന്നും അഴീക്കോട് കുറ്റപ്പെടുത്തി. കേരള ഭാഷാ ഇന്‍സിസ്റ്റിറ്റിയൂട്ടിന്റെ ആദരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

തിലകന്‍ പ്രശ്‌നത്തില്‍ മമ്മൂട്ടിയെ ന്യായീകരിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ വിശദീകരണം കുറ്റസമ്മതമാണ്. മമ്മൂട്ടി എന്തോ തെറ്റ് ചെയ്തിട്ടുണ്ടെന്ന ധ്വനി മോഹന്‍ലാലിന്റെ പ്രസ്താവനയിലുണ്ട്. പഴശ്ശിരാജയ്ക്ക് വേണ്ടി മമ്മൂട്ടി അഞ്ചരക്കോടി പ്രതിഫലം പറ്റിയത് ഏത് നിലയ്ക്കും പാപമാണെന്നും സുകുമാര്‍ അഴീക്കോട് കുറ്റപ്പെടുത്തി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam