»   » ഉത്രട്ടാതി ദിനത്തില്‍ അമൃത ബാലയ്ക്ക് സ്വന്തം

ഉത്രട്ടാതി ദിനത്തില്‍ അമൃത ബാലയ്ക്ക് സ്വന്തം

Posted By:
Subscribe to Filmibeat Malayalam
Bala to tie the knot with Amritha Suresh
പ്രശസ്ത തമിഴ്-മലയാള സിനിമാ നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നു. ആഗസ്റ്റ് 27ന് തിരുവോണം കഴിഞ്ഞ് നാലാം നാള്‍ ഉത്രട്ടാതി ദിനത്തില്‍ ബാല അമൃതയുടേത് മാത്രവും. തിരുവള്ളൂര്‍ ഹൃദയലേശ്വര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ബാല അമൃതയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്.

മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിങറിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന അമൃതയെ പെട്ടെന്നാരും മറക്കാന്‍ വഴിയില്ല.

സ്റ്റാര്‍ സിങറില്‍ അതിഥിയായെത്തിയ ബാലയും മത്സരാര്‍ത്ഥിയായ അമൃതയും തമ്മിലുള്ള സൗഹൃദം പതുക്കെ പ്രണയത്തിലേക്ക് വഴുതുകയായിരുന്നു. പിന്നീട് കൂടുതല്‍ സമയം പാഴാക്കാതെ ബാല ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ അമൃതയുടെ വീട്ടുകാരുമായി തീരുമാനിച്ച് വിവാഹം ഉറപ്പിയ്ക്കുകയുമായിരുന്നു.

കോളിവുഡില്‍ അഭിനയ ജീവിതം ആരംഭിച്ച ബാല ഏറെ സാവധാനത്തിലാണ് മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. രണ്ടു ഭാഷകളിലും മികച്ച വേഷങ്ങള്‍ അഭിനയിച്ച ബാലയുടെ ശ്രദ്ധിയ്ക്കപ്പെട്ട മലയാള ചിത്രങ്ങള്‍ ചെമ്പട, ബിഗ് ബി, വേനല്‍ മരം, എസ്എംഎസ് തുടങ്ങിയവയാണ്.

പുതിയമുഖം ഫെയിം ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബാല ഇപ്പോള്‍ അഭിനയിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam