»   » ദിലീപ് വീണ്ടും കോളിവുഡില്‍

ദിലീപ് വീണ്ടും കോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam

അയല്‍പക്കത്തെ പയ്യന്‍ ദിലീപ് വീണ്ടും അതിര്‍ത്തി കടക്കുന്നു. കഴിഞ്ഞ കുറെക്കാലമായി വന്‍ വിജയങ്ങളൊന്നും നേടാന്‍ കഴിയാത്തതിന്റെ പശ്ചാത്തലത്തില്‍ ഒരു ചേഞ്ചിന് വേണ്ടിയാണ് ദിലീപ് തമിഴില്‍ ഭാഗ്യം പരീക്ഷിയ്ക്കാന്‍ ഒരുങ്ങുന്നത്.

Dileep
റോജ മല്ലി കനകാംബരം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രമൊരുക്കുന്നത് സംവിധായകന്‍ ജഗന്നാഥനാണ്. ചേരന്‍ നായകനായ രാമന്‍ തേടിയ സീതൈ എന്ന ചിത്രത്തിന് ശേഷം ജഗന്‍ ഒരുക്കുന്ന ചിത്രത്തില്‍ സത്യരാജും പ്രമുഖ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ദീലിപന്റെ ആഗതനിലൂടെ മലയാളത്തിലെത്തിയ സത്യരാജ് തന്നെയാണ് ദീലിപിന് തമിഴില്‍ അവസരം ഒരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഊട്ടിയിലും പൊള്ളാച്ചിയിലുമായി ചിത്രീകരിയ്ക്കുന്ന സിനിമയില്‍ ദിലീപിന് മൂന്ന് നായികമാരാണുള്ളത്. വിജയകാന്ത് നായകനായ രാജ്യം എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ആദ്യമായി തമിഴിലെത്തിയത്. ചിത്രത്തില്‍ ഊമയായ കഥാപാത്രത്തെയായിരുന്നു ദിലീപ് അവതരിപ്പിച്ചത്. തമിഴിലേക്ക് തിരികെയെത്തുമ്പോള്‍ സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ് ചെയ്യാനുള്ള തീരുമാനത്തിലാണ് ദിലീപെന്നറിയുന്നു.

തോംസണ്‍ സംവിധാനം ചെയ്യുന്ന കാര്യസ്ഥന് ശേഷം ദിലീപ് റോജയും കനകാംബരവും മല്ലിയുമൊക്കെയായി അതിര്‍ത്തി കടക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam